Parliament News

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഖ്ഫ് ഭൂമി കൈവശപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടായിരത്തിലധികം വഖ്ഫ് കയ്യേറ്റ കേസുകള്‍ നടന്നതായി ബന്ധപ്പെട്ട മന്ത്രി തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എംപി ലോക്‌സഭയില്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഖ്ഫ് ഭൂമി കൈവശപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍
X

ന്യൂഡല്‍ഹി: ആയിരക്കണക്കിന് വഖ്ഫ് സ്വത്തുക്കള്‍ ഇപ്പോഴും നിയമവിരുദ്ധമായി കൈയേറ്റക്കാരുടെ കൈവശമാണ്. അവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടായിരത്തിലധികം വഖ്ഫ് കയ്യേറ്റ കേസുകള്‍ നടന്നതായി ബന്ധപ്പെട്ട മന്ത്രി തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എംപി ലോക്‌സഭയില്‍ പറഞ്ഞു.

വഖ്ഫ് ഭൂമി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അനധികൃതമായി കൈവശപ്പെടുത്തിയെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 25 സംസ്ഥാനങ്ങളിലെ 16,963 എണ്ണം വഖ്ഫ് സ്വത്തുക്കള്‍ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍, അത്തരം വഖ്ഫ് ഭൂമി ഒഴിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അത് ഉദ്ദേശിച്ച മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വഴിയൊരുക്കണമെന്നും ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it