X
.
2014-ford-ecosport

എസ്‌യുവി ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ വില്പന രണ്ട് ലക്ഷം കടന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു. വിപണിയിലെത്തി രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇക്കോസ്‌പോര്‍ടിന് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ആദ്യ മാസത്തില്‍ത്തന്നെ 60,000 ബുക്കിങ്്് ഇക്കോസ്‌പോര്‍ട് കരസ്ഥമാക്കി. ചെന്നൈയില്‍ നിര്‍മിച്ച എസ്‌യുവിക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ഏകദേശം 112,000 ഉടമകളാണുള്ളത്.

ford-ecosport_640x480

എസ്‌യുവി വിഭാഗത്തില്‍ ഫോര്‍ഡ് ഇക്കോ സ്‌പോര്‍ടിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നു ഫോര്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. സമാനതകളില്ലാത്ത മികവ്, സ്മാര്‍ട് സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിസം എന്നിവയാണു ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ വേറിട്ടതാക്കുന്നത്.

2013-Ford-EcoSport-13
Next Story

RELATED STORIES

Share it