- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവം: കിയാലിനെതിരേ മുന്‍ മന്ത്രി കെ ബാബു
BY basheer pamburuthi30 Oct 2018 7:02 AM GMT
X
basheer pamburuthi30 Oct 2018 7:02 AM GMT
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവത്തില്‍ കിയാലിനെതിരേ മുന്‍ മന്ത്രി കെ ബാബു രംഗത്ത്. ബിജെപിയെയും സംഘപരിവാറിനെയും വളര്‍ത്തി യഥാര്‍ത്ഥത്തിലുള്ള മതനിരപേക്ഷ ശക്തികളെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചുവന്ന പരവതാനി വിരിച്ച് അമിത് ഷായെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ കിയാല്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളെ പ്രകോപിപ്പിച്ച് സ്വന്തം അണികളെ പോലും സംഘപരിവാറിന് എത്തിച്ചുകൊടുക്കാന്‍ വേണ്ടി കരാറെടുത്ത പോലെയാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികള്‍. ജാതിവിവേചനം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഉദ്ഘാടനം കഴിയുന്നതിന് മുമ്പ് അമിത് ഷായുടെ വിമാനത്തിന് ലാന്റിങ് അനുമതി നല്‍തിയത് കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെയാണെന്ന കിയാലിന്റെ പത്രക്കുറിപ്പ് ഒട്ടും വിശ്വസനീയമല്ല. മുഖ്യമന്ത്രിയും സര്‍ക്കാരും അറിഞ്ഞിട്ടില്ലെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് കണ്ണൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാരല്ലെന്നും കിയാലാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താകുറിപ്പില്‍ അറിയിച്ചതിനു മറുപടിയുമായാണ് കെ ബാബു രംഗത്തെത്തിയത്.
Next Story
RELATED STORIES
''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMT