ദോഹ: സീലൈനില്‍ വ്യത്യസ്ത സേവനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന 56 കടകള്‍ക്കെതിരെ സാമ്പത്തിക വാണിജ്യ മന്ത്രാലയം നടപടിയെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി. മന്ത്രാലയത്തിനു കീഴിലെ പരിശോധനാ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി കൂടാതെ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് കടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. 20 റസ്റ്റോറന്റുകള്‍, മോട്ടോര്‍ സൈക്കിള്‍ വാടകക്ക് നല്‍കുന്ന 24 കടകള്‍, 10 മരവില്‍പന ശാലകള്‍, വാഹന പാര്‍ട്‌സുകള്‍ വില്‍ക്കുന്ന രണ്ട് കടകള്‍ എന്നിവക്കെതിരെയാണ് നടപടി.