ദാദ്രിയില്‍ തീപ്പൊരി പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് സ്വന്തമായി ബീഫ് ഫാക്ടറി
2009ല്‍ അലിഗറില്‍ ബീഫ് ഫാക്ടറിയ്ക്കായി എംഎല്‍എ സ്ഥലം വാങ്ങിയെന്നാണ് വിവരം. മൊയ്‌നുദ്ദീന്‍ ഖുറേഷി,യോഗേഷ് റാവത്ത് എന്നിവര്‍ക്കൊപ്പം അല്‍ ദുഅ ഫുഡ് പ്രൊസസ്സിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ബിജെപിയുടെ ഈ തീപ്പൊരി നേതാവ്. രജിസ്‌ട്രേഷന്‍ രേഖകളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിക്കായി ഭൂമി വാങ്ങിയിരുന്നുവെന്ന് എംഎല്‍എയും സമ്മതിക്കുന്നു. എന്നാല്‍ ഡയറക്ടറാക്കിയ വിവരം താന്‍ അറിയില്ലെന്നും അദേഹം അവകാശപ്പെടുന്നു.താന്‍ വാങ്ങിയ സ്ഥലം മാസങ്ങള്‍ക്ക് മുമ്പ് ഇറച്ചിക്കമ്പനിക്ക് വിറ്റതാണ്. താനൊരു ഹിന്ദുവാണെന്നും വിശ്വാസത്തിനെതിരായി ഒന്നും ചെയ്യില്ലെന്നും സോം വ്യക്തമാക്കി.
ഫാക്ടറിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്''ഹലാല്‍ ഇറച്ചിയ്ക്ക് മുന്‍പന്തിയിലുള്ള സ്ഥാപനം'' എന്നാണ്. സോമിനെതിരെ മുസാഫര്‍ നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ദാദ്രി കൊലപാതകത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശ് പോലിസ് മഹേഷ് ശര്‍മയ്‌ക്കൊപ്പം സംഗീത് സോമിനെതിരെയും എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിരുന്നു.
എ സ്ബി