ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലനെ ഹിന്ദുത്വര്‍ കഴുത്തറുത്ത് കൊന്നു
സമരു മഡ്കാമിയും പിതാവും മൂന്നുവര്‍ഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതിനുശേഷം ഗ്രാമവാസികളില്‍ ചിലര്‍ ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നു.
ഭുവനേശ്വര്‍: ഒഡീഷയില്‍ 14 വയസ്സുള്ള ക്രിസ്ത്യന്‍ ബാലനെ ഹിന്ദുത്വര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടി. മാല്‍ക്കാന്‍ഗിരി ജില്ലയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സമരു മഡ്കാമിയെയാണ് തല കല്ലുകൊണ്ട് തകര്‍ത്തും കഴുത്തറുത്തും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അക്രമികള്‍ രക്ഷപ്പെട്ടത്. മാല്‍ക്കാന്‍ഗിരിയിലെ തഹസില്‍ മുദുലിപാഡയിലെ കെണ്ടുഗുഡ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയതെന്ന് 'റീജ്യനല്‍ ടെലഗ്രാഫ്', 'മുസ് ലിം മിറര്‍', 'മാറ്റേഴ്‌സ് ഇന്ത്യ' തുടങ്ങിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ''ജൂണ്‍ നാലിനു രാത്രി ഗ്രാമവാസികളായ ഏതാനും പേര്‍ അയല്‍പ്രദേശത്തെ ഏതാനും ഹിന്ദുത്വരെയും കൂട്ടി ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു''വെന്ന് മല്‍ക്കംഗിരിയില്‍ സേവനമനുഷ്ഠിക്കുന്ന പാസ്റ്റര്‍ ബിജയ് വിശദീകരിച്ചു. കൊലപാതകം ഇന്ത്യയിലെ മതഭ്രാന്തന്മാരുടെ ഭീതിപ്പെടുത്തുന്ന മാനസികാവസ്ഥയെ തുറന്നുകാട്ടുന്നതാണെന്ന് രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സി അംഗമായ ഷിബു തോമസ് പറഞ്ഞു.
പാസ്റ്റര്‍ ബിജയ് പുസുരുവിന്റെ നേതൃത്വത്തില്‍ ശുശ്രൂഷ നടക്കുന്ന ബെഥേല്‍ ഹൗസ്് ചര്‍ച്ചില്‍ സേവനമനുഷ്ഠിക്കുന്ന ഉങ്ക മഡ്കാമിയുടെ മകനാണ് സമരു മഡ്കാമി. വളരെ ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട സമരുവിനെ പിതാവാണ് വളര്‍ത്തുന്നത്. ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ നിരവധി ഭീഷണികള്‍ നേരിടുന്നതായും മതഭ്രാന്തര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഡോ. വിക്ടര്‍ ചൗധരി പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നിരവധി ആക്രമണങ്ങളാണ് നടന്നത്. ആക്രമണങ്ങളെക്കുറിച്ച് മാല്‍ക്കംഗിരി പോലിസ് സ്‌റ്റേഷനില്‍ 4 പരാതികള്‍ നല്‍കിയിരുന്നതായും പ്രാസ്റ്റര്‍ ബിജയ് പറഞ്ഞു. കഴിഞ്ഞ മാസം ഹിന്ദുത്വര്‍ മൂന്ന് ക്രിസ്ത്യാനികളെ കെട്ടിയിട്ട് നദിയിലെറിയാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ രണ്ട് ക്രിസ്ത്യാനികളെ തീകൊളുത്താന്‍ ശ്രമിച്ചു. ഈ ആക്രമണങ്ങളെല്ലാം ഒരേ സ്ഥലത്താണ് നടക്കുന്നത്.
മൂന്നു ക്രിസ്ത്യന്‍ യുവാക്കളെയാണ് ഹിന്ദുത്വര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കാണാതായ മൂന്നാമനെ കുറിച്ച് പരാതി നല്‍കാന്‍ ജൂണ്‍ അഞ്ചിനു പാസ്റ്റര്‍ ബിജോയ് രാവിലെ 9ന് മല്‍ക്കംഗിരി പോലിസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷന്‍ ചുമതലയിലുണ്ടായിരുന്നവര്‍ ഉടന്‍ മൂന്നു പോലിസ് വാഹനങ്ങളില്‍ ഗ്രാമത്തിലേക്കു പോയി. പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും സംശയം തോന്നിയവര്‍ ഒളിവിലായിരുന്നു. അന്നു രാത്രി ഒമ്പതോടടെ ഒരു ഡസനോളം പേരെ പിടികൂടി പോലിസ് അറസ്റ്റ് ചെയ്തു. റവ. റെമോയും പാസ്റ്റര്‍ ബിജോയിയും പോലിസ് സ്‌റ്റേഷനില്‍ ഉണ്ടായ സമയം, പോലിസ് സംശയത്തെ തുടര്‍ന്ന് പിടികൂടിയവര്‍ കുറ്റം സമ്മതിച്ചെന്നും കൊലപാതക ദൃശ്യങ്ങള്‍ വിവരിച്ചെന്നും മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട സമരു മഡ്കാമിയുടെ പിതാവ് ഉങ്ക മഡ്കാമിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരേ ഐപിസി 295 എ, 367, 506, 34 പ്രകാരം ജൂണ്‍ അഞ്ചിനു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. സമരു മഡ്കാമിയും പിതാവും മൂന്നുവര്‍ഷം മുമ്പാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതിനുശേഷം ഗ്രാമവാസികളില്‍ ചിലര്‍ ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നു.
ജൂണ്‍ നാലിനു രാത്രി ഏകദേശം 11 മണിയോടെ ഗ്രാമവാസികളായ ദേബ മഡ്കാമി, ബുദ്ര മുച്ചാക്കി, ഐത കബാസി, റബു മാഡി എന്നിവരും മറ്റ് കുറച്ചുപേരുമെത്തി സമരുവിനോട് കാട്ടില്‍ ഒരു യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു .ഒരു മണിക്കൂറിനു ശേഷം ഹിന്ദുത്വര്‍ പിതാവ് ഉങ്കയെയും കൂട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചു. കത്തിയും ആയുധങ്ങളുമായെത്തിയ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം നേരെ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കുടുംബാംഗങ്ങള്‍, പള്ളി അധികൃതരും വികാരിയും മൃതദേഹം വിട്ടുകിട്ടാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്. 'സമരു ക്രിസ്ത്യന്‍ മതത്തെ വികാരമായി കൊണ്ടുനടന്നിരുന്നുവെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരുമായും കുട്ടികളുമായും അദ്ദേഹം എപ്പോഴും ബൈബിള്‍ വചനങ്ങള്‍ പങ്കുവച്ചിരുന്നതായും പാസ്റ്റര്‍ ബിജോയ് പറഞ്ഞു. 'എന്റെ പാസ്റ്ററിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഭയപ്പെടില്ലെന്നും പാസ്റ്ററുടെ ചുമതല ഞാന്‍ ഏറ്റെടുത്ത് കര്‍ത്താവിനെ സേവിക്കുംമെന്നും സമരു പറഞ്ഞത് പാസ്റ്റര്‍ ബിജോയ് ഷിബു തോമസുമായി കണ്ണീരോടെ പങ്കുവച്ചു.
കഴിഞ്ഞ 4 വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായ 1500 ലേറെ കേസുകളില്‍ ഏറ്റവും ക്രൂരമായ ഒന്നാണിതെന്നും മതഭ്രാന്തന്മാരുടെ മനസ്സിലെ വിദ്വേഷം കുറ്റകൃത്യത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തുന്നുവെന്നും ഷിബു തോമസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ചെറുപ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയും വെല്ലുവിളികളും വകവയ്ക്കാതെ, യേശുക്രിസ്തുവിനെ സേവിക്കാന്‍ ആഗ്രഹിച്ച നിരപരാധിയായ ഒരു കുട്ടിയുടെ ചിന്തകളാണ് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത്. ഇത്രയും ക്രൂരമായ കൊലപാതകം ഇക്കാലത്തെയും യുഗത്തിലെയും മതഭ്രാന്തരുടെ മാനസികാവസ്ഥയും മനോഭാവവും തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.