മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം
മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം. മരിച്ചവരെല്ലാം അബോധ, കെര്‍ഹാല, റാവെര്‍ എന്നീ ജില്ലകളിലെ തൊഴിലാളികളാണ്. ജല്‍ഗാവോണ്‍ ജില്ലയിലെ കിന്‍ഗാവോണ്‍ ഗ്രാമത്തിലാണ് അപകടം.
മരിച്ചവരില്‍ ഏട്ട് പുരുഷന്മാരും ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പെടുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.