'കശ്മീര്‍' ഹരജികള്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് എട്ട് ഹരജികളാണ് സുപ്രിംകോടതിക്ക് മുമ്പാകെ എത്തിയത്. ഇവയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹരജികളില്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

Update: 2019-08-28 06:44 GMT

ന്യൂഡല്‍ഹി: ജമ്മു കശമീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഇല്ലാതാക്കിയതും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ചോദ്യംചെയ്തും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും ഇനി ഹരജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കുവിടാന്‍ തീരുമാനിച്ചത്.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് എട്ട് ഹരജികളാണ് സുപ്രിംകോടതിക്ക് മുമ്പാകെ എത്തിയത്. ഇവയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹരജികളില്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 370ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹരജികളിലും കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അതേസമയം, ആരൊക്കെയാണ് ഭരണഘടനാ ബെഞ്ചിലുണ്ടാവുകയെന്നത് കോടതി വ്യക്തമാക്കിയിട്ടില്ല.

                                 തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രത്യേക ഭരണഘടനാ പദവി നീക്കംചെയ്യുന്നതിന് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജയും നിയന്ത്രണങ്ങളും 22ാം ദിവസത്തേക്ക് കടന്നപ്പോഴാണ് ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലെത്തിയത്. നേരത്തെ, ഹരജികള്‍ പരിഗണിച്ചപ്പോള്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് കോടതി വിസമ്മതിച്ചിരുന്നു. നിരോധനാഞ്ജയും നിയന്ത്രണങ്ങളും ചോദ്യം ചെയ്തും മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നുവെന്നാരോപിച്ചും കാഷ്മീര്‍ ടൈംസ് എഡിറ്റര്‍ അനിരുദ്ധ ഭാസിന്‍ നല്‍കിയ ഹരജിയും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ യൂസുഫ് തരിഗാമിയെ ഹാജരാക്കാനാവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസുമാണ് കോടതി പരിഗണിച്ചത്. 

Tags:    

Similar News