പഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ജൂണ്‍ 23ന് അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. മൂന്ന് ലോക്‌സഭാ സീറ്റിലേക്കും 7 നിയമസഭാ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
യുപിയിലെ രാംപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം ലോധി 40,000 വോട്ടിന് വിജയിച്ചു. ബിജെപി നേതാവ് ദിനേഷ് ലാല്‍ യാദവ് അസംഗഡില്‍ മുന്നിട്ടുനില്‍ക്കുന്നു. ഈ രണ്ട് സീറ്റും അഖിലേഷ് യാദവിന്റെ ശക്തികേന്ദ്രങ്ങളാണ്. അസംഗഡാകട്ടെ അഖിലേഷിന് നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനുവേണ്ടി രാജിവച്ചൊഴിഞ്ഞതാണ്. രാംപൂറും സമാനമാണ്.
ത്രിപുരയില്‍ മുഖ്യമന്ത്രി മനിക് ഷാ 6,000 വോട്ടുകള്‍ക്ക് വിജയിച്ചു.
ഡല്‍ഹി രാജിന്ദര്‍ നഗറില്‍ എഎപിയുടെ ദുര്‍ഗേഷ് പത്തക്ക് വിജയിച്ചു. എഎപിയുടെ രാഘവ് ഛദ്ദ രാജ്യസഭയിലേക്ക് പോയ ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ശിരോമണി അകാലി ദള്‍ നേതാവ് സിമ്രന്‍ജിത് സിങ് മാന്‍ സന്‍ഗ്രൂരില്‍നിന്ന് 7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഭഗവന്ത് സിങ് മാന്റെ ശക്തികേന്ദ്രമാണ് ഇത്.
സന്‍ഗ്രൂര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 45.30 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 2019ല്‍ 72.44 ശതമാം പേര്‍ ഇവിടെ വോട്ട് ചെയ്തിരുന്നു.
ഇതുവരെയുള്ള സീറ്റ് നില:
ലോക്‌സഭയിലേക്ക് മല്‍സരം നടന്നത് 3 സീറ്റിലേക്ക്, സന്‍ഗ്രൂര്‍, അസംഗഡ്, രാംപൂര്‍. ഇതില്‍ രണ്ട് സീറ്റില്‍ ബിജെപിയും(ദിനേഷ് ലാല്‍ യാദവ്, ഘനശ്യാം സിങ് ലോധി) ഒരു സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയും മുന്നില്‍.
ആന്ധ്രപ്രദേശില്‍ അത്മാകൂര്‍ മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സാണ് മുന്നില്‍. ഡല്‍ഹിയില്‍ രജിന്ദര്‍ നഗറില്‍ എഎപിയും ജാര്‍ഖണ്ഡിലെ മന്‍ഡര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സും ത്രിപുരയിലെ ജുബരന്‍ജ്‌നഗര്‍, ടൗണ്‍ ബോര്‍ഡൊവാലി, സുര്‍ന മണ്ഡലങ്ങളില്‍ ബിജെപിയും അഗര്‍ത്തലയില്‍ കോണ്‍ഗ്രസ്സും വിജയിച്ചു.