അബ് ഹോഗാ ന്യായ്; തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പാട്ടുമായി കോണ്‍ഗ്രസ്
ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച അനീതിയും ഈ മുദ്രാവാക്യം ഓര്‍മിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
ന്യൂഡല്‍ഹി: നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവും തീം സോങും ഔപചാരികമായി പുറത്തിറക്കി. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ശ്രദ്ധേയ പദ്ധതിയായ ന്യായ്(നീതി) ഓര്‍മപ്പെടുത്തി അബ് ഹോഗാ ന്യായ്(ഇനി നീതി പുലരും) എന്നതാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച അനീതിയും ഈ മുദ്രാവാക്യം ഓര്‍മിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
പ്രചാരണത്തിന് വേണ്ടിയുള്ള സന്ദേശ ഗാനം എഴുതിയിരിക്കുന്നത് ജാവേദ് അക്തറാണ്. നിഖില്‍ അദ്വാനിയാണ് കാംപയ്ന്‍ വീഡിയോ ഒരുക്കിയത്. കണ്ടയ്‌നര്‍ ട്രക്കുകളില്‍ ബിഗ് സ്‌ക്രീന്‍ ഘടിപ്പിച്ച് കോണ്‍ഗ്രസിന്റെ ഈ സന്ദേശം നാട്ടിന്റെ എല്ലാ മുക്ക് മൂലകളിലും എത്തിക്കും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരാമര്‍ശിക്കുന്നതാണ് പാട്ടിലെ വരികള്‍. ഇവ ട്വിറ്റര്‍ വഴി കോണ്‍ഹ്രസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയെ രണ്ടാഴ്ച മുമ്പ് തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരുന്നു. ബാഗ്ലൂരിലെ ഒരു ഏജന്‍സിയാണ് ക്രിയേറ്റീവ് മീഡിയ വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്നത്. പെര്‍സെപ്റ്റ്, ഗോള്‍ഡന്‍ റാബിറ്റ് എന്നീ കമ്പനികളാണ് ഇലക്ട്രോണിക് മീഡിയകളിലേക്കു വേണ്ട പരസ്യങ്ങള്‍ ദേശീയ, പ്രാദേശിക തലങ്ങളില്‍ തയ്യാറാക്കുക. പ്രിന്റ് മീഡിയ പരസ്യങ്ങളുടെ ചുമതല ഗോള്‍ഡന്‍ റാബിറ്റും ആക്ടീവ് മീഡിയയും കൈകാര്യം ചെയ്യും. ആക്ടീവ് മീഡിയ തന്നെയാണ് റേഡിയോ പരസ്യങ്ങളും തയ്യാറാക്കുക. അതേ സമയം, സിനിമാ പരസ്യങ്ങളുടെ ചുമതല ഖുഷി അഡ്വര്‍ടൈസിങിനാണ്.
ठान लिया है सारे हिंदुस्तान ने,
— Congress (@INCIndia) April 7, 2019
आयी है सुनहरी घड़ी "न्याय की।
हर धोखे, जुमले का होगा हिसाब,
घड़ियां खत्म हुई अब "अन्याय" की।।
कांग्रेस बनेगी हर जन की आवाज,
दूर करेगी पीड़ा हर "असहाय" की।।#AbHogaNYAY pic.twitter.com/xGXs8GV7Fp