ആറ് മുസ്‌ലിം യുവാക്കളുടെ മേലുള്ള എന്‍എസ്എ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി; പൊളിഞ്ഞത് യുപി പോലിസിന്റെ വര്‍ഗ്ഗീയ നീക്കം

സിഎഎക്കെതിരേ സമരം ചെയ്തതിന് എന്‍എസ്എ ചുമത്തിയത് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്

Update: 2021-11-29 06:56 GMT

ലഖ്‌നൗ: സിഎഎ സമരത്തില്‍ പങ്കെടുത്തതിന് ദേശീയ സുരക്ഷാ ചട്ടം (എന്‍എസ്എ) ചുമത്തി ഉത്തര്‍ പ്രദേശ് പോലിസ് ജയിലിലടച്ച് ആറ് മുസ്‌ലിം യുവാക്കളുടെ മേലുള്ള എന്‍എസ്എ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. സിഎഎക്കെതിരേ സമരം ചെയ്തതിന് എന്‍എസ്എ ചുമത്തിയത് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.2019 ഡിസംബറിലാണ് യുപി പോലിസ് യുവാക്കള്‍ക്കെതിരെ എന്‍എസ്എ ചുമത്തിയത്. 2021 സെപ്തംബര്‍ രണ്ടിനാണ് ഇവരെ തടവില്‍ നിന്ന വിട്ടയച്ചത്. ആര്‍ട്ടിക്കിള്‍ 22(5) പ്രകാരമുള്ള സാഹചര്യങ്ങളുടെയും തെളിവികളുടെയും അഭവം മൂലമാണ് എന്‍എസ്എ റദ്ദാക്കിയത്. അമീര്‍ ഷബീര്‍, ശഹ്രിയാര്‍, അബ്ദുല്‍ വഹാബ്, ആസിഫ് ചന്ദന്‍, അനസ്, ഫൈസാന്‍ എന്നിവര്‍ക്കെതിരെയാണ് എന്‍എസ്എ ചുമത്തി ഒരു വര്‍ഷക്കാലം ജയിലിലടച്ചത്. ജസ്റ്റിസുമാരായ സദ്‌നാം റാണി, സനിതാ അഗര്‍വാള്‍ എന്നിവരടങ്ങുന്ന ഡബ്ള്‍ ബെഞ്ചാണ് പ്രതികള്‍ക്കെതിരായ എന്‍എസ്എ നീക്കിയത്. സമരം നടത്തുന്നതും പ്രതിഷേധമരിയിക്കുന്നതും ദേശീയ സുരക്ഷയ്ക്ക് എതിരാകുന്നത് എങ്ങനെയാണെന്ന് ഹൈക്കോടതി ബെഞ്ച് ചോദിച്ചു. വ്യാപാരികളും തൊഴിലാളികളും വിദ്യാര്‍ഥികളുമായ യുവാക്കളുടെ പേരില്‍ കള്ള കേസ് ചുമത്തിയ പോലിസ് ഇവരെ പലയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. യുപി പോലിസിന്റെ മുസ്‌ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമായിരുന്നു എന്‍എസ്എ ചുമത്തിയ നടപടി. ഈ നീക്കമാണ് കോടതി നിരീക്ഷണത്തിലൂടെ പൊളിഞ്ഞിരിക്കുന്നത്.

Tags:    

Similar News