അലിഗഡ് സര്‍വകലാശാല നിലനില്‍ക്കുന്നത് രാജ മഹേന്ദ്ര പ്രതാപ് നല്‍കിയ ഭൂമിയിലോ?യാഥാര്‍ത്ഥ്യം ഇതാണ്
അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെ ഒരു വിഭാഗം വ്യക്തികളും സംഘടനകളും അവകാശപ്പെടുന്നതുപോലെ എഎംയു നിലനില്‍ക്കുന്ന ഭൂമി രാജ മഹേന്ദ്ര പ്രതാപന്‍ സംഭാവന ചെയ്തിട്ടില്ലെന്ന് വസ്തുതകള്‍ അണിനിരത്തി അദ്ദേഹം വ്യക്തമാക്കുന്നു.
ലഖ്‌നൗ: അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു)യുടെ ഭൂമി രാജ മഹീന്ദ്ര പ്രതാപ്് സംഭാവന ചെയ്തതാണെന്ന വാദങ്ങളെ ശക്തമായി ഖണ്ഡിച്ച് അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രമുഖ ചരിത്രകാരനായ ഡോ. റാഹത്ത് അബ്‌റാര്‍.
അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെ ഒരു വിഭാഗം വ്യക്തികളും സംഘടനകളും അവകാശപ്പെടുന്നതുപോലെ എഎംയു നിലനില്‍ക്കുന്ന ഭൂമി രാജ മഹേന്ദ്ര പ്രതാപന്‍ സംഭാവന ചെയ്തിട്ടില്ലെന്ന് വസ്തുതകള്‍ അണിനിരത്തി അദ്ദേഹം വ്യക്തമാക്കുന്നു.
അടുത്തിടെ ചില അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ മഹേന്ദ്ര പ്രതാപുമായി ബന്ധപ്പെട്ട ഭൂമി വിവാദത്തിന്റെ യഥാര്‍ത്ഥ വസ്തുതകളാണ് ഈ വിഷയത്തില്‍ അര ഡസനിലധികം പുസ്തകങ്ങള്‍ രചിച്ച എഎംയു ഉര്‍ദു അക്കാഡമി ഡയറക്ടര്‍ കൂടിയായ ഡോ. അബ്രാര്‍ വെളിപ്പെടുത്തുന്നത്.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മാനവികവാദിയും 1915ല്‍ കാബൂളില്‍ സ്ഥാപിതമായ ആദ്യ പ്രവാസി സര്‍ക്കാരിന്റെ പ്രസിഡന്റുമായ രാജ മഹീന്ദ്ര പ്രതാപ് ഇരുപതാം നൂറ്റാണ്ടിലെ 'ഇന്ത്യയിലെ മതേതരത്വത്തിന്റെ ചാമ്പ്യന്മാരില്‍' ഒരാളായിരുന്നു.
മഹേന്ദ്ര പ്രതാപിന്റെ പതിവ് മുര്‍സാനിലെ രാജ ഘനശ്യാം സിങും അദ്ദേഹത്തിന്റെ പിതാവ് രാജ തീകാം സിങും സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ഭൂമി വിവാദത്തെ പരാമര്‍ശിച്ച് ഡോ. അബ്‌റാര്‍ പറഞ്ഞു.
രാജയ്ക്ക് അകാല മരണം സംഭവിച്ചപ്പോള്‍, യുവ രാജകുമാരനെ തന്റെ കീഴില്‍ കൊണ്ടുപോകാനുള്ള സര്‍ സയ്യിദിന്റെ വാഗ്ദാനം കുടുംബം അംഗീകരിക്കുകയും അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച എംഎഒ കോളജ് പ്രവേശിപ്പിക്കുകയും ചെയ്തു.
'സര്‍ സയ്യിദിന്റെ സയന്റിഫിക് സൊസൈറ്റിക്ക് രാജ തീകാം സിങ് 800 രൂപയും, എംഎഒ കോളേജിന്റെ ആദ്യ ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിനായി രാജ ഘനശ്യാം സിങ് 1500 രൂപയും സംഭാവന ചെയ്തിരുന്നതായി അബ്‌റാര്‍ പറഞ്ഞു.
താന്‍ വിദ്യാര്‍ഥിയായിരുന്ന എംഎഒ കോളജ് സ്‌കൂളിനായി രാജ മഹീന്ദ്ര പ്രതാപ് 1929ല്‍ പ്രതിവര്‍ഷം 2/ രൂപ ടോക്കണ്‍ തുകയില്‍ 1.2 ഹെക്ടര്‍ ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍, ഈ ഭൂമി പ്രധാന സര്‍വകലാശാല കാമ്പസിന് പുറത്താണ്. സൈനിക കന്റോണ്‍മെന്റില്‍നിന്ന് സര്‍ സയ്യിദ് ഏറ്റെടുത്ത ഭൂമി, രാജ മഹീന്ദ്ര പ്രതാപിന്റെ വിശാലമായ എസ്‌റ്റേറ്റുമായി ഒരു തരത്തിലും ബന്ധിപ്പിച്ചിട്ടില്ലെന്നും അബ്‌റാര്‍ അടിവരയിടുന്നു. അതേസമയം, രാജ മഹീന്ദ്ര പ്രതാപ് അലിഗഡ്, മഥുര ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സാമൂഹിക സംഘടനകള്‍ക്ക് വിപുലമായ സംഭാവനകള്‍ നല്‍കിയിരുന്നു.
1895 ല്‍ ഒരു റസിഡന്റ് വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഒരു പ്രത്യേക ബംഗ്ലാവില്‍ താമസിക്കാനുള്ള പ്രത്യേക പദവി ലഭിച്ചതിന് രാജ മഹീന്ദ്ര പ്രതാപിന് സര്‍ സയ്യിദിനോട് എന്നും കടപ്പെട്ടിരുന്നു.
ഇനിപ്പറയുന്ന വസ്തുതകള്‍ ഭൂമി ദാന അവകാശവാദത്തിന് വിരുദ്ധമാണ്:
1- അലിഗഡ് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ (എംഎഒ) കോളജ് 1877 ജനുവരി 8നാണ് സ്ഥാപിതമായത്. ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നാണ് സര്‍ സയ്യിദിന് വന്‍ തോതില്‍ ഭൂമി ലഭിച്ചത്. ഇതില്‍ 74 ഏക്കര്‍ ലഭിച്ചത് അലിഗഡ് ചാവ്‌നി (കന്റോണ്‍മെന്റ്) അടച്ചുപൂട്ടുന്ന പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു.
2-രാജാ മഹേന്ദ്ര പ്രതാപ് (1886-1979) എംഎഒ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. മഹാനായ സ്വാതന്ത്ര്യസമര സേനാനിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ രാജ മഹേന്ദ്ര പ്രതാപിന് എഎംയു ഏറെ ആദരവ് നല്‍കി വരുന്നത്.
3-രാജ മഹേന്ദ്ര പ്രതാപിന്റെ മുത്തച്ഛന്‍, രാജ തീകാം സിങ്, മുര്‍സാനിലെ പിതാവ് രാജ ഘനശ്യാം സിംഗ് എന്നിവരും സര്‍ സയ്യിദ് അഹമ്മദ് ഖാനുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു.
രാജ തീകാം സിങ് അലിഗഡിലെ സയന്റിഫിക് സൊസൈറ്റിയുടെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്
800 രൂപ സംഭവാന നല്‍കി. പിതാവായ രാജ ഘനശ്യാം ബോര്‍ഡിംഗ് ഹൗസിന്റെ ഒരു മുറിയുടെ നിര്‍മ്മാണത്തിന് 1500 രൂപ നല്‍കി. ഈ മുറി ഇപ്പോഴും സര്‍ സയ്യിദ് ഹാളിന്റെ പരിസരത്ത് നിലനില്‍ക്കുന്നു.
4-രാജ മഹേന്ദ്ര പ്രതാപ് നല്‍കിയ ഭൂമിയില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി നിലകൊള്ളുന്നുവെന്ന ചില വ്യക്തികളും സംഘടനകളും പ്രചരിപ്പിച്ച വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്, കാരണം എംഎഒ കോളേജ് സ്ഥാപിതമായ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1886ലാണ് രാജാ മഹേന്ദ്ര പ്രതാപ് ജനിച്ചത്.
5-രാജ മഹേന്ദ്ര പ്രതാപിനെ 1895ല്‍ എംഎഒ കോളജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഒരു ബംഗ്ലാവില്‍ (സഹൂര്‍ വാര്‍ഡിന് മുന്നില്‍) രണ്ട് മുറികളും നല്‍കി. 1907ലാണ് അദ്ദേഹം ബി.എ പൂര്‍ത്തിയാക്കാതെ എംഎഒ കോളജ് വിട്ടത്.
6-1929ല്‍, രാജാ മഹേന്ദ്ര പ്രതാപ് 1.221 ഹെക്ടര്‍ (3.04 ഏക്കര്‍) ഭൂമി 2 രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കി. ഇപ്പോള്‍, ഈ ഭൂമി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പരിപാലിക്കുന്ന സിറ്റി ഹൈസ്‌കൂളിന്റെ കളിസ്ഥലമായി ഉപയോഗത്തിലാണ്. ഈ ഭൂമിക്കുപുറമേ, സിറ്റി ഹൈസ്‌കൂളിന് 1.96 ഹെക്ടര്‍ വിസ്തൃതിയുണ്ട്. അതും സര്‍വകലാശാലയ്ക്ക് പാട്ടത്തിന് ലഭിച്ചതാണ്.
7-എഎംയു സിറ്റി ഹൈസ്‌കൂള്‍ സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ നിന്ന് ഏറെ അകലെയാണ്
സ്ഥിതിചെയ്യുന്നത്. പ്രധാന കാംപസില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള അലിഗഡ് എക്‌സിബിഷന്‍ ഗ്രൗണ്ടിനടുത്തുള്ള ജിടി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രസ്തുത ഭൂമിയുടെ സംരക്ഷണത്തിനായി കഴിഞ്ഞ മുപ്പത് വര്‍ഷമായി സര്‍വ്വകലാശാല മേല്‍പറഞ്ഞ ഭൂമിയില്‍ വ്യവഹാരം നടത്തിവരികയാണ്.