ബിഹാറില്‍ ഇടിമിന്നലില്‍ ഒറ്റ ദിവസം മരിച്ചത് 83 പേര്‍
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച് ജില്ലയിലാണ്
പട്‌ന: ഇടിമിന്നലിനെ തുടര്‍ന്ന് ബിഹാറിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റ ദിവസം 83 പേര്‍ മരണപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടത്. എന്നാല്‍, മരണങ്ങള്‍ സംഭവിച്ചത് എങ്ങനെയാണെന്ന് പൂര്‍ണമായി വ്യക്തമാക്കിയിട്ടില്ല. വയലില്‍ ജോലി ചെയ്യുന്നതിനിടെ ബിഹാറില്‍ നിരവധി പേര്‍ മിന്നലേറ്റ് മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ജില്ല തിരിച്ചുള്ള മരണസംഖ്യയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച് ജില്ലയിലാണ്. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലും ഇടിമിന്നലില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്.
ബിഹാറിലെ ഇടിമിന്നല്‍ മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്:
ഗോപാല്‍ഗഞ്ച്: 13
ഈസ്റ്റ് ചമ്പാരന്‍: 05
സിവാന്‍: 06
ദര്‍ഭംഗ: 05
ബാക്ക: 05
ഭഗല്‍പൂര്‍: 06
ഖഗാരിയ: 03
മധുബാനി: 08
വെസ്റ്റ് ചമ്പാരന്‍: 02
സമസ്തിപൂര്‍: 01
ഷിയോഹര്‍: 01
കിഷന്‍ഗഞ്ച്: 02
സരണ്‍: 01
ജഹാനാബാദ്: 02
സീതാമരി: 01
ജാമുയി: 02
നവദ: 08
പൂര്‍ണിയ: 02
സുപോള്‍: 02
ഔറംഗബാദ്: 03
ബക്‌സര്‍: 02
മാധേപുര: 01
കൈമൂര്‍: 02
Bihar: 83 killed in single day due to lightning