ധര്‍മടത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി(വീഡിയോ)
മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്നു വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മ്മടം മണ്ഡലത്തിലെ ആര്‍എസ്എസ് കേന്ദ്രമായ മമ്പറത്ത് നിന്നു ബോംബ് ശേഖരം കണ്ടെടുത്തു. നാല് ബോംബുകളും മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ വെട്ടിമാറ്റിയ തല ഭാഗവുമാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍, രണ്ട് പ്ലാസ്റ്റിക് ബോംബുകള്‍, അഞ്ച് ഗുണ്ട് പടക്കങ്ങള്‍, വെടിമരുന്ന്, ബോംബ് നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ബോംബുകള്‍ക്കു പുറമെ ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. മമ്പറം ടെലഫോണ്‍ എക്‌സേഞ്ചിന് പിന്‍ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെടുത്തത്. മേഖലയില്‍ വന്‍തോതില്‍ ബോംബ് നിര്‍മ്മാണം നടന്നതായി സംശയമുണ്ട്.
ധര്‍മ്മടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശ്ശേരി-അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച ധര്‍മ്മടം നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ തല ഭാഗം കഴിഞ്ഞ ദിവസം വെട്ടിമാറ്റിയിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തില്‍ പിണറായി പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ബോംബ് ശേഖരവും കണ്ടെടുത്തത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഎം ആരോപിച്ചിരുന്നു.
Bomb collection seized from RSS centre in Dharmadam