തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യത;ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഉണ്ടായതോടെയാണ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നതെന്നു കേന്ദ്രം അറിയിച്ചു
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍.ആധാറിന്റെ ദുരുപയോഗം തടയാനായി വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാവൂ എന്ന ബംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിങ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഉണ്ടായതോടെയാണ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
യുഐഡിഎഐ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.
ആധാര്‍ ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രം നല്‍കണമെന്നും, അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്‌ക് ചെയ്യണ്ടേതെന്നുമാണ് യുഐഡിഎയുടെ ബംഗളൂരു മേഖല കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. വ്യക്തികള്‍ അവരുടെ ആധാര്‍ കാര്‍ഡുകള്‍ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യുഐഡിഎഐയില്‍ നിന്നുള്ള ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കാനും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ലെന്നും,സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.