ക്രൗഡ് ഫണ്ടിംഗ്: പണപ്പിരിവില്‍ സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

ചാരിറ്റിപ്രവര്‍ത്തനത്തിനായി ഇത്തരത്തില്‍ പണം നല്‍കുന്നവര്‍ കബളിപ്പിക്കപെടാന്‍ പാടില്ല.ക്രൗഡ് ഫണ്ടിംഗില്‍ പണം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി പരിശോധിക്കപെടണം.നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ സത്യസന്ധമായ സോഴ്‌സില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് സഹായമായി പണം എത്തുന്നതിനെ തടയാനും പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു

Update: 2021-07-09 07:29 GMT

കൊച്ചി: ചാരിറ്റിയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൗഡ് ഫൗണ്ടിംഗില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി.ക്രൗഡ് ഫണ്ടിംഗിന്റെ ഭാഗമായി നടക്കുന്ന പണപ്പിരിവില്‍ സര്‍ക്കാരിന്റെ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എസ് എം എ രോഗബാധിതനായ കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ക്രൗഡ് ഫണ്ടിംഗിന് എതിരല്ല പക്ഷേ ക്രൗഡ് ഫണ്ടിംഗിന്റെ മറവില്‍ മറ്റുള്ളവര്‍ സാമ്പത്തിക ലാഭം നേടാന്‍ ഇടവരരുത്.ചാരിറ്റിപ്രവര്‍ത്തനത്തിനായി പണം നല്‍കുന്നവര്‍ കബളിപ്പിക്കപെടാന്‍ പാടില്ല.ചാരിറ്റിക്കായി സാമ്പത്തിക സഹായം തേടുന്ന യൂട്യൂബര്‍ മാരും മറ്റും തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് നിര്‍ബന്ധിക്കരുത്.

ക്രൗഡ് ഫണ്ടിംഗില്‍ പണം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി പരിശോധിക്കപെടണം.നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ സത്യസന്ധമായ സോഴ്‌സില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് സഹായമായി പണം എത്തുന്നതിനെ തടയാനും പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയം വേണമെന്നും ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു.

Tags:    

Similar News