ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനം; സര്‍ക്കാര്‍ അദാനിക്ക് വിട്ടു നല്‍കുന്നത് 5800 ഏക്കര്‍ ഭൂമി; തമിഴ്‌നാട്ടില്‍ ജനരോഷം ശക്തം
ചെന്നൈ: ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വഴിമുട്ടിക്കുകയാണന്ന് അരോപിച്ച് തുറമുഖത്തിന് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. തുറമുഖത്തിനായി വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നതിനാല്‍ നിയമനം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്ഥിരമാക്കുമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാഗ്ദാനം നല്‍കിരുന്നു. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതെരു നടപടി ഉണ്ടായില്ലെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തി.
ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരില്‍ 5800 ഏക്കര്‍ ഭൂമിയാണ് എടപ്പാടി സര്‍ക്കാര്‍ അദാനിക്ക് വിട്ടുനല്‍കാന്‍ പോകുന്നത്. തൊഴില്‍ അവസരങ്ങള്‍ അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ച് പതിനെട്ടോളം കടലോര ഗ്രാമങ്ങള്‍ അദാനിക്കെതിരെ പോരാട്ടത്തിലാണ്. 53,000 കോടി മുതല്‍ മുടക്കില്‍ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനാണ് പദ്ധതി. അദാനിയുടെ കമ്പനി വികസിക്കുമ്പോള്‍ ഇവിടെ നിന്ന് പുറന്തള്ളപ്പെടുക ആയിരക്കണക്കിനു ജീവിതങ്ങളാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വീടും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഈ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍.
പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കി മറ്റ് വ്യവസായശാലകള്‍ കൂടി സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. ഇതിലൂടെ ഗ്രാമത്തിന്റെ ജീവിതതാളവും പരിസ്ഥിതിയുടെ താളവും തെറ്റിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.പദ്ധതി പ്രദേശത്തോട് ചേര്‍ന്നാണ് നെല്ലൂരിലെ പുലിക്കാട്ട് വന്യജീവി സങ്കേതവും.
തുറമുഖ പദ്ധതിക്കായി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അന്ന് ബലമായി നീക്കിയിരുന്നതായും ജനങ്ങള്‍ പറയുന്നു. നിലവിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വളരെ തുച്ചാമായ വേതനമാണ് ലഭിക്കുന്നത് ഈ തുക ഉപയോഗിച്ച് കുടുംബത്തെ നിലനിര്‍ത്താന്‍ കഴിയുന്നില്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളൊന്നും കണ്ടമട്ട് നടിക്കാതിരിക്കുകയാണ് എടപ്പാടി സര്‍ക്കാര്‍.