ചിത്രലേഖയുടെ ഇസ്‌ലാം ആശ്ലേഷണം: ഭീഷണിയുമായി സംഘ്പരിവാരം ; മുസ്‌ലിം ആകണ്ട, വേണമെങ്കില്‍ ക്രിസ്ത്യാനി ആയിക്കോളൂ എന്ന് ഇന്റലിജന്‍സ് എസ്‌ഐ
അല്‍ഖ്വയ്ദയിലേക്ക് പോയ്‌ക്കോളൂ എന്നാലും എസ്ഡിപിഐയിലേക്ക് പോകരുത് എന്നാണ് അവര്‍ പറഞ്ഞത്. അല്‍ ഖ്വയ്ദയും ഇസ്ലാമും തമ്മിലുള്ള അന്തരം നിങ്ങള്‍ക്കറിയാമോ എന്നും തിരിച്ചു ചോദിച്ചതായും ചിത്രലേഖ പറഞ്ഞു.
കണ്ണൂര്‍: ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയ ദലിത് പ്രവര്‍ത്തക ചിത്രലേഖ്ക്ക് സംഘ്പരിവാരത്തില്‍ നിന്നും പോലീസില്‍ നിന്നും ഭീഷണി. സംഘ്പരിവാര നേതാക്കള്‍ വീട്ടിലെത്തിയാണ് ചിത്രലേഖയെ ഭീഷണിപ്പെടുത്തിയത്. ഇസ്ലാമിലേക്ക് മാറരുത് എന്നും അങ്ങനെയുണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടവരുമെന്നുമാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡന്റ്, ആര്‍എസ്എസിന്റേയും ബിജെപിയുടേയും ജില്ലാ നേതാക്കള്‍ എന്നിവരാണ് വന്നത്. അല്‍ ഖ്വയ്ദയിലേക്കോ ഐഎസിലേക്കോ പോയ്‌ക്കോളൂ, എന്നാല്‍ എസ്ഡിപിഐയിലേക്ക് പോവരുതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മതമേതാ സംഘടനകളേതാ എന്നു പോലും നിങ്ങള്‍ക്കറിയില്ലേ എന്ന് താന്‍ തിരിച്ചു ചോദിച്ചതായും ചിത്രലേഖ പറഞ്ഞു. ഇസ്ലാം സ്വീകരിക്കാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോഴേക്കും നിങ്ങളെന്തിനാണ് വെറളി പിടിക്കുന്നതെന്നും താന്‍ അവരോട് ചോദിച്ചതായി ചിത്രലേഖ വ്യക്തമാക്കി.
എസ്ഡിപിഐയോ പോപുലര്‍ ഫ്രണ്ടോ നിരോധിത സംഘടനകള്‍ അല്ലെന്ന് സംഘ്പരിവാര നേതാക്കളോട് പറഞ്ഞതായും ചിത്രലേഖ വ്യക്തമാക്കി. പണ്ട് താന്‍ അവരോടും സഹായം അഭ്യര്‍ഥിച്ചു പോയിട്ടുണ്ട്. എന്നാല്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ചിത്രലേഖ പറഞ്ഞു. അല്‍ഖ്വയ്ദയിലേക്ക് പോയ്‌ക്കോളൂ എന്നാലും എസ്ഡിപിഐയിലേക്ക് പോകരുത് എന്നാണ് അവര്‍ പറഞ്ഞത്. അല്‍ ഖ്വയ്ദയും ഇസ്ലാമും തമ്മിലുള്ള അന്തരം നിങ്ങള്‍ക്കറിയാമോ എന്നും തിരിച്ചു ചോദിച്ചതായും ചിത്രലേഖ പറഞ്ഞു.
അന്വേഷണത്തിന്റെ പേരില്‍ വീട്ടിലെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും മതംമാറ്റത്തെ കുറിച്ച് ചോദിച്ചു. ഒരു എസ്‌ഐയും ഡ്രൈവറും കോണ്‍സ്റ്റബിളുമാണ് വന്നത്. ക്രിസ്തുമതത്തില്‍ പോയ്ക്കൂടായിരുന്നോ എന്നാണ് എസ്‌ഐ ചോദിച്ചതെന്നും ചിത്രലേഖ പറഞ്ഞു. എന്തുകൊണ്ടാണ് ഇസ്ലാമിലേക്ക് പോവുന്നത്, അതിനുള്ള വിത്ത് എന്താണ് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം.
കഴിഞ്ഞദിവസമാണ് താന്‍ ഇസ്ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ വെളിപ്പെടുത്തിയത്. സിപിഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും തുടരുന്നതു കൊണ്ടാണ് ഇസ്ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്നും ചിത്രലേഖ പറഞ്ഞിരുന്നു. സുരക്ഷിതത്വവും നിര്‍ഭയത്വവും ഇസ്‌ലാമിലാണെന്ന് മനസിലാക്കിയാണ് ഇങ്ങനൊരു തീരുമാനമെന്നും ചിത്രലേഖ പറഞ്ഞിരുന്നു.