ബിജെപി ഭരണത്തില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു:ലാലുപ്രസാദ് യാദവ്

വിലക്കയറ്റത്തിനും,തൊഴിലില്ലായ്മയ്ക്കുമെതിരേ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണമെന്നും അദ്ദേഹം പറഞ്ഞു

Update: 2022-06-06 05:12 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.വിലക്കയറ്റത്തിനും,തൊഴിലില്ലായ്മയ്ക്കുമെതിരേ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ക്രാന്തി ദിവസ് പരിപാടികള്‍ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.

മത ന്യൂനപക്ഷങ്ങളോട് ഒന്നിച്ചു ചേരണമെന്നും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു'ബിജെപി സര്‍ക്കാരിന്റെ ഭരണരീതി അനുസരിച്ച് രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും അഴിമതിക്കും എതിരെ ജനങ്ങള്‍ ഒന്നിക്കണം. ഒറ്റക്കെട്ടായി പോരാടണം', ലാലു പ്രസാദ് യാദവ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ഏപ്രിലിലാണ് ഝാര്‍ഖണ്ഡ് ഹൈകോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നായിരുന്നു കേസ്.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഫെബ്രുവരിയിലാണ് യാദവിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ലഭിക്കുകയായിരുന്നു.

Tags:    

Similar News