പട്‌ന: രാഷ്ട്രീയ സ്വയംസേവന സംഘത്തെ (ആര്‍എസ്എസ്) നിരോധിക്കണമെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ടിനെ നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോപുലര്‍ ഫ്രണ്ടിന്റെ പ്രശ്‌നത്തെക്കുറിച്ച് സര്‍ക്കാര്‍ വലുത്താക്കിപ്പറയുകയാണെന്നും ആര്‍എസ്എസ്സാണ് നിരോധിക്കപ്പെടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കുകയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയും ചെയ്യുന്നതിനിടയില്‍ മോദി ഭരണത്തിന് കീഴില്‍ രാജ്യം ഹിന്ദുക്കളും മുസ് ലിംകളുമായി വിഭജിക്കപ്പെടുകയാണെന്നും ലാലു യാദവ് പറഞ്ഞു. മോദി ഭരണം ഭരണക്രമത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.