സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും കോര്‍ കമ്മിറ്റി തീരുമാനം

Update: 2021-04-19 12:02 GMT

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കൊവിഡ് കോര്‍കമ്മിറ്റി തീരുമാനിച്ചു. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചുട്ടുള്ളത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സമിതി തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. ചരക്കു വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല. സ്വകാര്യ ടൂഷനുകള്‍ക്ക്് ഇനി നടത്താന്‍ പാടില്ല. പരീക്ഷകള്‍ അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ട്യൂഷനുകള്‍ നടത്തണം. തീയറ്ററുകളുടെ പ്രവര്‍ത്തനം വൈകീട്ട് ഏഴുവരെയായി നിജപ്പെടുത്തി. മാളുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും കോര്‍ കമ്മിറ്റി തീരുമാനിച്ചു. ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി പൂരം നടക്കുക. പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൂരപ്പറമ്പില്‍ സംഘാടകര്‍ക്ക് മാത്രമാണ് അനുമതി. പൂരത്തിന് വരുന്ന  എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും ഉണ്ടാകും. കുടമാറ്റത്തിന്റെ  സമയം വെട്ടിക്കുറച്ചിട്ടുണ്ട്.



Tags:    

Similar News