ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് സെയില്‍സ്മാനെ ചുട്ടുകൊന്നു
കമല്‍ കിഷോര്‍ കടയ്ക്കുള്ളിലായിരിക്കുമ്പോള്‍ രാത്രി പെട്രോള്‍ ഒഴിച്ച് മദ്യക്കടയ്ക്ക് തീയിട്ടെന്നു സഹോദരന്‍ രൂപ സിങ് ആരോപിച്ചു
കമല്‍ കിഷോറിന്റെ മൃതദേഹവും കൊല്ലപ്പെട്ട സ്ഥലവും ഫോറന്‍സിക് സംഘം സന്ദര്‍ശിച്ചതായും കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമേ സ്ഥിതി വ്യക്തമാകൂവെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി കമല്‍ കിഷോറിന്റെ ശമ്പളം നല്‍കയിരുന്നില്ലെന്ന് സഹോദരന്‍ രൂപ സിങ് ആരോപിച്ചു. അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നതോടെ ശനിയാഴ്ച വൈകീട്ട് കരാറുകാരും സഹപ്രവര്‍ത്തകരുമെത്തി കൂട്ടിക്കൊണ്ടുപോയി. കമല്‍ കിഷോര്‍ കടയ്ക്കുള്ളിലായിരിക്കുമ്പോള്‍ രാത്രി പെട്രോള്‍ ഒഴിച്ച് മദ്യക്കടയ്ക്ക് തീയിട്ടെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച രാവിലെ ഷട്ടറുകള്‍ തുറന്നപ്പോഴാണ് കമല്‍ കിഷോറിനെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കരാറുകാരെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഖൈര്‍ത്താല്‍ സാറ്റലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് വരെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബം അനുവദിച്ചിരുന്നില്ല. ഒരു ദിവസത്തെ തര്‍ക്കത്തിനു ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയത്.
Dalit salesman 'burnt alive' in Raj over salary dues