മോദി ധ്യാനത്തിലിരുന്നത് വിനോദസഞ്ചാരത്തിനായി നിര്‍മിച്ച ഗുഹയില്‍

വിനോദ സഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ തന്നെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇത്തരം ഗുഹകള്‍ മേഖലയില്‍ നിര്‍മിച്ചത്

Update: 2019-05-19 14:58 GMT

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെന്ന പേരില്‍ ചിലവഴിച്ച ഗുഹ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിര്‍മിച്ചതെന്നു റിപോര്‍ട്ട്. നിരവധി ആധുനിക സൗകര്യങ്ങളുള്ള ഗുഹയിലാണ് മോദി ഫോട്ടോഗ്രാഫര്‍മാരുടെ അകമ്പടിയോടെ കഴിച്ചു കൂട്ടിയതെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ടു ചെയ്തു.

ഇത്തരം ഗുഹകള്‍ വിനോദ സഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ തന്നെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇത്തരം ഗുഹകള്‍ മേഖലയില്‍ നിര്‍മിച്ചത്. ഗര്‍ഹ്‌വാള്‍ മണ്ഡല്‍ വികാസ് നിഗം(ജിഎംവിഎന്‍) പദ്ധതി പ്രകാരമാണ് ഗുഹകള്‍ നിര്‍മിച്ചതെന്നു ജിഎംവിഎന്‍ ജനറല്‍ മാനേജര്‍ ബിഎല്‍ റാണ വ്യക്തമാക്കുന്നു.










വൈദ്യുതി, കുടിവെള്ളം, പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍, ഫോണ്‍ എന്നിവയെല്ലാമുള്ള ഗുഹയില്‍ ഒരുദിവസം കഴിയുന്നതിനു ആദ്യഘട്ടത്തില്‍ 3000 രൂപയായിരുന്നു വാടക ഈടാക്കിയിരുന്നത്. രാവിലെയും ഉച്ചക്കും രാത്രിയും ഭക്ഷണവും രണ്ടു നേരം ചായ ലഭിക്കുകയും ചെയ്യുന്ന ഗുഹയില്‍ മുഴുസമയവും ഒരു സഹായിയുടെ സേവനവും ലഭ്യമാണ്. മൂന്നു ദിവസത്തില്‍ കുറയാതെ ഗുഹ ബുക്ക് ചെയ്യണമെന്നും ആദ്യഘട്ടത്തില്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ വിനോദ സഞ്ചാരികള്‍ ഗുഹകളിലെത്താത്തതിനാല്‍ പിന്നീട് വാടക 990 രൂപയാക്കി കുറക്കുകയും മൂന്നു ദിവസത്തില്‍ കുറഞ്ഞും ഗുഹ ബുക്ക് ചെയ്യാമെന്നും ഇളവു വരുത്തുകയായിരുന്നുവെന്നും ബിഎല്‍ റാണ വ്യക്തമാക്കി.

ഓണ്‍ലൈനായി ഗുഹ ബുക്കു ചെയ്യുന്നതിനുള്ള ജിഎംവിഎന്‍ ന്റെ സൈറ്റ് ലിങ്ക് http://gmvnl.in/newgmvn/trh.asp?id=161

Tags:    

Similar News