ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ ചോദിക്കരുത്, കൊടുക്കരുത്: സുരക്ഷാമുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-29 09:08 GMT

ന്യൂഡല്‍ഹി: യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പുകള്‍ ആരുമായും പങ്കുവയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന സംശയമാണ് പുതിയ നിര്‍ദേശത്തിനും മുന്നറിയിപ്പിനും പിന്നില്‍.

അവസാനത്തെ നാല് അക്കങ്ങള്‍ ഒഴിച്ച് മറ്റുള്ളവ മാസ്‌ക് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. അത് യുഐഡിഎയുടെ സൈറ്റില്‍നിന്ന് ലഭിക്കും. സൈറ്റ്: https://myaadhaar.uidai.gov.in.

ആധാര്‍ കാര്‍ഡുണ്ടോ എന്ന കാര്യം https://myaadhaar.uidai.gov.in/verifyAadha-ar എന്ന സൈറ്റില്‍നിന്ന് തിരിച്ചറിയാം. അതിന് ക്യുആര്‍ കോഡോ, ആധാറിന്റെ നമ്പറോ ഉപോയഗിക്കണം.

ഇന്റര്‍നെറ്റ് കഫേകള്‍, കിയോസ്‌ക് എന്നിവയില്‍ നിന്ന് ആധാര്‍ പ്രിന്റുകള്‍ എടുക്കരുത്.

യുഐഡിഎഐ ലൈസന്‍സുളളവര്‍ക്കു മാത്രമേ ആധാര്‍ പരിശോധിക്കാന്‍ പാടുള്ളൂ. ഹോട്ടലുകളും മറ്റ് സിനിമാഹാളുകളും ആധാര്‍ ആവശ്യപ്പെടരുത്. കോപ്പികള്‍ സൂക്ഷിക്കരുത്. അത് 2016ലെ നിയമമനുസരിച്ച് കുറ്റകരമാണ്.

Tags:    

Similar News