മൂന്ന് വര്‍ഷത്തിനിടെ 210 പണിമുടക്കുകള്‍, നഷ്ടമായത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍; കേരളം മുന്നില്‍
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. പൊതുമേഖലയില്‍ 1.98 ലക്ഷം തൊഴില്‍ ദിനങ്ങളും സ്വകാര്യ മേഖലയില്‍ 85,478 തൊഴില്‍ ദിനങ്ങളുമാണ് നഷ്ടപ്പെട്ടത്.
ന്യൂഡല്‍ഹി: 210 പണിമുടക്കുകളും ലോക്കൗട്ടുകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് ഡെക്കണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 നും 2020 നും ഇടയില്‍ പൊതുമേഖലയ്ക്ക് 19.91 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. അതേസമയം 121 പണിമുടക്കുകളിലായി സ്വകാര്യ മേഖലയില്‍ 17.03 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 പണിമുടക്കുകളിലായി 8.80 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കേരളത്തിന് നഷ്ടമായത്. തമിഴ്‌നാട്ടില്‍ 50 പണിമുടക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 4.39 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. 17 പണിമുടക്കുകളിലായി കര്‍ണാടകയില്‍ 3.78 തൊഴില്‍ ദിനങ്ങളും നഷ്ടപ്പെട്ടതായി തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും മധ്യപ്രദേശും സ്ഥാനം പിടിച്ചു.
കേരളത്തിലെ സ്വകാര്യമേഖലയില്‍ 17 പണിമുടക്കുകള്‍ ഉണ്ടായി. സ്വകാര്യ മേഖലയില്‍ 7.67 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്.
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. പൊതുമേഖലയില്‍ 1.98 ലക്ഷം തൊഴില്‍ ദിനങ്ങളും സ്വകാര്യ മേഖലയില്‍ 85,478 തൊഴില്‍ ദിനങ്ങളുമാണ് നഷ്ടപ്പെട്ടത്.