ഡല്‍ഹിയിലെ നാഷനല്‍ ഹെറാള്‍ഡ് ഓഫിസ് ഇഡി മുദ്രവച്ചു

Update: 2022-08-03 13:02 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഡല്‍ഹിയിലെ നാഷനല്‍ ഹെറാള്‍ഡ് ഓഫിസ് ഇഡി മുദ്രവച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഇഡി അറിയിച്ചു. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ നേരത്തെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.

അന്വേഷണം തുടരുന്നതിനിടേയാണ് ഓഫിസ് ഇഡി സീല്‍ ചെയ്തത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News