ഖത്തറില്‍ ഇനി കാല്‍പന്ത് വസന്തം; അറബ് സംസ്‌കാരം വിളിച്ചോതി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ്
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ദോഹ: ലോകകപ്പ് ചരിത്രത്തിന്റെ വിസ്മയത്താളുകളില്‍ ഇടം നേടാനുള്ള ഖത്തറിന്റെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ഖത്തറിന്റെയും അറബ് സംസ്‌കാരത്തിന്റെയും ചരിത്രം വിളിച്ചോതുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫിഫാ ലോകകപ്പിന്റെ ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികളും കാണികളെ വിസ്മയത്തിന്റെ മറ്റൊരു ലോകത്തെത്തിച്ചു. അമേരിക്കന്‍ നടനും അവതാരകനുമായ മോര്‍ഗാന്‍ ഫ്രീമാന്റെ വ്യത്യസ്തമായ സ്‌കിറ്റും ദക്ഷിണ കൊറിയന്‍ ബാന്റായ ബിടിഎസിലെ അംഗം ജുങ്കുക്കിന്റെ ഗാനവും ചടങ്ങിലുണ്ടായിരുന്നു. കനേഡിയന്‍ ഗായികയും നര്‍ത്തികയുമായ നോറ ഫത്തേഹി, ലെബനീസ് ഗായിക മറിയം ഫറേസ് തുടങ്ങിയവരുടെ മാസ്മരിക വിരുന്നും ചടങ്ങിനെ വ്യത്യസ്തമാക്കി.