കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്ന് തന്നെ; കുമാരസ്വാമി രാജിക്കൊരുങ്ങി?

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാന്‍ സമയം തേടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ കുമാര സ്വാമി വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ രാജിക്കൊരുങ്ങുന്നതായാണ് സൂചന. രാത്രി ഏഴ് മണിക്ക് മുഖ്യമന്ത്രി ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.

Update: 2019-07-22 12:31 GMT

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അറിയിച്ചു. വോട്ടെടുപ്പ് വൈകിപ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അദ്ദേഹം തള്ളി. ഇന്ന് വോട്ടെടുപ്പ് നടക്കുമെന്ന് താന്‍ നേരത്തേ പ്രഖ്യാപിച്ചതാണെന്നും തന്റെ വാക്ക് പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ ഓരോ അംഗത്തിനും അദ്ദേഹം 10 മിനിറ്റ് വീതം സമയം നല്‍കി.

അതേ സമയം, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാന്‍ സമയം തേടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ കുമാര സ്വാമി വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ രാജിക്കൊരുങ്ങുന്നതായാണ് സൂചന. രാത്രി ഏഴ് മണിക്ക് മുഖ്യമന്ത്രി ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എംഎല്‍എമാരുടെ രാജിയിലും അയോഗ്യരാക്കുന്നകാര്യത്തിലും സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

Tags:    

Similar News