ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെതിരേ എംഎല്‍എമാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിക്കിടെ വിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു ദിവസത്തേക്കാണ് സെക്്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമുതലാണ് നിരോധനാജ്ഞ നിലവില്‍ വരികയെന്ന് പോലിസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. എല്ലാ ബാറുകളും മദ്യശാലകളും അടച്ചിടണമെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.