ഹിജാബ് മൗലികാവകാശത്തിന്റെ പ്രശ്‌നം: എസ്ഡിപിഐ

വസ്ത്രധാരണവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ മൗലീകാവകാശങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കു പകരം മറ്റൊരു ദിശയിലേക്ക് ചര്‍ച്ചയുടെ വാതിലുകള്‍ തുറന്ന വിധി പ്രസ്താവമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.

Update: 2022-10-13 13:44 GMT

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കാനുള്ള അവകാശം മൗലീകാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. ഹിജാബ് വിഷയത്തില്‍ സുപ്രിംകോടതിയിലെ രണ്ട് ജഡ്ജിമാരുടെ ഭിന്ന വിധി നീതിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്.

വസ്ത്രധാരണവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ മൗലീകാവകാശങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കു പകരം മറ്റൊരു ദിശയിലേക്ക് ചര്‍ച്ചയുടെ വാതിലുകള്‍ തുറന്ന വിധി പ്രസ്താവമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഹിജാബ് വിഷയത്തെക്കുറിച്ചുള്ള പുതിയ ഹിയറിങ്ങില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച് വിശാലമായ അര്‍ത്ഥതലങ്ങളുണ്ടെന്നും അതിനാല്‍ അത് അതീവ ശ്രദ്ധയോടെയും സ്ഥിരോത്സാഹത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അഡ്വ.ഷറഫുദ്ദീന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ താല്‍പ്പര്യമനുസരിച്ച് ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത് മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

ഹിജാബ് ആത്യന്തികമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ നിരീക്ഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭരണഘടനാ ചട്ടക്കൂടില്‍ ഐക്യത്തോടെ എപ്പോഴും നിലകൊള്ളുമെന്നും മൂല്യങ്ങളില്‍ വിശ്വസിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് സ്വയം പ്രചോദിപ്പിക്കാനുള്ള അവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുകയോ പുരോഗതിയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇത് നിരോധിക്കുന്നത് തീര്‍ച്ചയായും ചില സ്ത്രീകളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് മനഃപൂര്‍വം തടയുന്നതിന് തുല്യമാകുമെന്ന് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

Similar News