കൊവിഡ് റിലീഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ കൈപ്പറ്റിയത് 833,000 യുഎസ് ഡോളര്‍; ആശങ്കയറിയിച്ച് അമേരിക്കന്‍ വിദഗ്ധര്‍
ഹിന്ദു രാഷ്ട്ര വാദം ഉള്‍പ്പടെ വര്‍ഗീയ നിലപാടുകളുള്ള സംഘടനകളുടെ കൈവശം ഇത്തരം പണം എത്തുന്നതില്‍ അമേരിക്കന്‍ വിദഗ്ധര്‍ ആശങ്കയറിയിച്ചു.
ന്യൂയോര്‍ക്ക്: കൊവിഡ് റിലീഫിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) ഉള്‍പ്പടെ അഞ്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അമേരിക്കയില്‍ നിന്ന് കൈപ്പറ്റിയത് 833000 ഡോളര്‍ എന്ന് അല്‍-ജസീറ റിപ്പോര്‍ട്ട്. അമേരിക്കയിലെ സ്മാള്‍ ബിസിനസ് ഗ്രൂപ്പ്(എസ്ബിഎ) പുറത്ത് വിട്ട റിപ്പോര്‍ട്ട് വിഎച്ച്പി ഉള്‍പ്പടെ അഞ്ച് തീവ്ര ഹിന്ദുത്വ സംഘടനകളാണ് പണം കൈപ്പറ്റിയിട്ടുള്ളത്. കൊവിഡ് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്ബിഎ അനുവദിച്ച പണമാണ് ഹിന്ദുത്വ സംഘടനകള്‍ തട്ടിയെടുത്തത്. ഹിന്ദു രാഷ്ട്ര വാദം ഉള്‍പ്പടെ വര്‍ഗീയ നിലപാടുകളുള്ള സംഘടനകളുടെ കൈവശം ഇത്തരം പണം എത്തുന്നതില്‍ അമേരിക്കന്‍ വിദഗ്ധര്‍ ആശങ്കയറിയിച്ചു.
വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍(യുഎസ്എ), ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍, സേവ ഇന്റര്‍നാഷണല്‍ ഉള്‍പ്പടെ അഞ്ച് ഹിന്ദുത്വ സംഘടനകളാണ് ഫണ്ട് കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മസാചുസെറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് അമേരിക്ക(വിഎച്ച്പിഎ) 150000 ല്‍ അധികം ഡോളര്‍ കൈപ്പറ്റി. ഇത് കൂടാതെ ദുരിതാശ്വാസ വായ്പ ഇനത്തില്‍ 21430 ഡോളറും കൈപ്പറ്റിയിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയുടെ(സിഐഎ) രേഖകള്‍ പ്രകാരം തീവ്ര വര്‍ഗീയ സംഘടനകളുടെ ഗണത്തിലാണ് വിഎച്ച്പി ഉള്‍പ്പെടുന്നത്. ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഎച്ച്പി ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന സംഘടയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍(യുഎസ്എ) ആണ് കൊവിഡ് റിലീഫ് ഫണ്ട് കൈപ്പറ്റിയ മറ്റൊരു ഹിന്ദുത്വ സംഘടന. ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘട 7000 ഡോളര്‍ ദുരിതാശ്വാസ ഫണ്ട് ഇനത്തിലും 64462 ഡോളര്‍ ദുരിതാശ്വാസ വായ്പ്പയായും കൈപ്പറ്റിയിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലും ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന് വേണ്ടി നിലവില്‍ വന്ന സംവിധാനമാണ് ഏകല്‍ വിദ്യാലയങ്ങള്‍. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ ആശയങ്ങളാണ് ഏകല്‍ വിദ്യാലയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഫൗണ്ടേഷനും അമേരിക്കയില്‍ നിന്ന് കൊവിഡ് റിലീഫ് ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. യുഎസ് ഫെഡല്‍ ഫണ്ടില്‍ നിന്ന് 51872 ഡോളാണ് ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍ കൈപ്പറ്റിയത്. ആര്‍എസ്എസ്സിന് കീഴിലുള്ള സേവ ഇന്റര്‍നാഷണല്‍ 150621 ഡോളറാണ് കൈപ്പറ്റിയത്.
ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് കൈമാറിയതില്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുകളും വിദഗ്ധരും ആശങ്കയറിയിച്ചു. 'വിദേശ രാജ്യങ്ങളില്‍ വര്‍ഗീയ അക്രമങ്ങളിലും വംശീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് നികുതിദായകരുടെ ധനസഹായത്തോടെയുള്ള ഫണ്ട് നല്‍കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ക്രിമിനല്‍ ജസ്റ്റിസ് പ്രഫസറും കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡയറക്ടറുമായ ബ്രയാന്‍ ലെവിന്‍ പറഞ്ഞു.
വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ക്ക് പകര്‍ച്ചാവ്യാധി ദുരിതാശ്വാസ ഫണ്ട് നല്‍കിയതിനെതിരേ ഫ്രീ റാഡിക്കല്‍സ് പ്രോജക്റ്റിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ പിക്കോളിനിയും രംഗത്തെത്തി.
തീവ്രവാദവും വംശീയ ധ്രുവീകരണവും നടത്തുന്ന സംഘങ്ങള്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കരുതെന്നും ഇത്തരം ഫണ്ടുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യരുതെന്നും ക്രിസ്റ്റ്യന്‍ പിക്കോളിന് കൂട്ടിച്ചേര്‍ത്തു.