കര്‍ണാടകയില്‍ ഇസ്‌ലാം മതം സ്വീകരിച്ച യുവതിയെ ഹിന്ദുത്വ സംഘം കഴുത്തറുത്തു കൊന്നു; പ്രതികള്‍ പോലിസില്‍ കീഴടങ്ങി

നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി (35) ആണ് കൊല്ലപ്പെട്ടത്.ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയത്.

Update: 2022-10-05 16:19 GMT

ബെംഗളൂരു: അടുത്തിടെ ഹിന്ദുമതം വിട്ട് ഇസ്‌ലാംമതം സ്വീകരിച്ച യുവതിയെ ഹിന്ദുത്വ സംഘം കഴുത്തറുത്തു കൊന്നു. ഗഡഗിലെ മുളഗുണ്ട നകയ്ക്ക് സമീപംവച്ചാണ് മൂന്നംഗ സംഘം യുവതിയെ വെട്ടിയും കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി (35) ആണ് കൊല്ലപ്പെട്ടത്.ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയത്.


ശോഭ ലമാനി അടുത്തിടെയാണ് ഇസ്‌ലാംമതത്തിലേക്ക് പരിവര്‍ത്തനം നടത്തി മീനാസ് ബെഫാരി എന്ന പേര് സ്വീകരിച്ചത്. മുസ്ലീം സമുദായത്തിലേക്ക് മതം മാറിയതിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഗഡഗിലെ രാധാകൃഷ്ണന്‍ നഗറില്‍ താമസിച്ചിരുന്ന മീനാസ് ബേക്കറിയില്‍നിന്ന് ഭക്ഷണം വാങ്ങി പുറത്തേക്ക് വരുന്നതിനിടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ നേരിട്ട് പോലീസില്‍ പോയി കീഴടങ്ങി. ഗദഗ്ഷഹര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News