സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന്: പിന്മാറണമെന്ന് ഐഎംഎ, കോവിഡ് മരുന്നിനെ ചൊല്ലി ഹോമിയോ-അലോപതി പോര് വീണ്ടും
കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാധ്യതയില്ല. അവര്‍ക്ക് വാക്‌സിന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്‌സനിക് ആല്‍ബം പോലുള്ള ഇമ്മ്യൂണിറഅറി ബൂസ്റ്റര്‍ മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുത്
കോഴിക്കോട്: കോവിഡ് മരുന്നിനെ ചൊല്ലി ഹോമിയോ -അലോപതി പോര് വീണ്ടും മുറുകുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.കുട്ടികള്‍ക്ക് നല്‍കുന്ന പ്രസ്തുത ഹോമിയോ മരുന്ന് ലോകത്തെവിടെയും ഇതുവരേ പരീക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിച്ചു. കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാധ്യതയില്ല. അവര്‍ക്ക് വാക്‌സിന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്‌സനിക് ആല്‍ബം പോലുള്ള ഇമ്മ്യൂണിറഅറി ബൂസ്റ്റര്‍ മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുത്. ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ഈ വിഷയ സംബന്ധിയായി മോഡേണ്‍, ഹോമിയോ മെഡിസിന്‍ ഡോക്ടര്‍മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അലോപതി ഡോക്ടര്‍മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്ന വാദമുയര്‍ത്തി, മരുന്ന് കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആക്ഷേപം. ഹോമിയോപതി സിസ്റ്റം തന്നെ വ്യാജ സയന്‍സാണ് എന്ന വാദമാണ് അലോപതി വിഭാഗത്തിന്റേത്.
എന്നാല്‍ ഹോമിയോക്കെതിരായ കുപ്രചരണമാണിതെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്ന നിലപാടിലാണ് ഹോമിയോ ഡോക്ടര്‍മാര്‍. മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഏതെങ്കിലും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നും മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ വാദം ഖണ്ഡിക്കാന്‍ ഇവര്‍ ഉന്നയിക്കുന്നു. ആര്‍സനിക് ആല്‍ബം സുരക്ഷിതമാണ്. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. കുട്ടികള്‍ക്ക് കൊടുക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ലെന്നും ഹോമിയോ വിദഗ്ദ്ധര്‍ പറയുന്നു.
പനിയ്ക്കും ചുമയ്ക്കുമെല്ലാം നല്‍കുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നല്‍കുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. കൊവിഡ് ലക്ഷണങ്ങള്‍ക്ക് ഈ മരുന്ന ഫലപ്രദമാണ്. സിസിആര്‍എച്ച് 625000 പേരില്‍ പഠനം നടത്തിയിട്ടുണ്ടെന്നും മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നും ഹോമിയോ വിഭാഗം പറയുന്നു. പേടി മാറ്റാനും ഈമരുന്നിന് കഴിവുണ്ട്.ഈ മരുന്ന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം നേരത്തെയും വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടര്‍മാര്‍ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. അപ്പോഴും രോഗം ഗുരുതരമാകുകയാണെങ്കില്‍ രോഗികള്‍ക്ക് അലോപതി ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നല്‍കൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ പോലും നല്‍കേണ്ടതുള്ളൂവെന്നാണ് അലോപതി ഡോക്ടര്‍മാരുടെ നിലപാട്.
കൊവിഡ് കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നില്ലെന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. അപ്പോഴാണ് ഒരു ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് പ്രതിരോധ ശേഷി നല്‍കുമെന്ന പ്രചാരണം സര്‍ക്കാര്‍ തന്നെ നടത്തുന്നതെന്നതാണ് ഡോക്ടര്‍മാരെ ചൊടിപ്പിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ആര്‍സനിക് ആല്‍ബം നേരത്തെ തന്നെ പ്രതിരോധമരുന്നായി ഹോമിയോപതി ചികില്‍ സാരംഗത്ത് അറിയപ്പെടുന്നതാണ്. ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്‌കൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുമില്ല. എന്നിരിക്കെ മോഡോണ്‍ മെഡിസിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവുളഅളവര്‍തന്നെ താരതമ്മ്യേന അപകരടം കുറഞ്ഞ മരുന്ന് നല്‍കുന്നതിനെ എതിര്‍ക്കുന്നത് സ്ഥാപിത താല്‍പര്യം കൊണ്ട് മാത്രമാണ് എന്ന് വിലയിരുത്തപ്പെടുന്നു.