പാകിസ്താന് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; 11 നാവിക ഉദ്യോഗസ്ഥര്‍ പിടിയില്‍

മുംബൈ, കര്‍വാര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Update: 2020-02-20 14:39 GMT

ന്യൂഡല്‍ഹി: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ 11 നാവിക സേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേരെ പിടികൂടിയതായി റിപ്പോര്‍ട്ട്. മുംബൈ, കര്‍വാര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഇവര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. 11 പേരും അറസ്റ്റിലായതായാണ് സൂചന. ആന്ധ്രപ്രദേശ് പോലിസും കേസ് അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

സംഭവത്തെ തുടര്‍ന്ന് നാവിക സേനയിലെ ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. സമാനമായ ആരോപണം കരസേനക്കെതിരെയും നാവിക സേനക്കെതിരെയും ഉയര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ രണ്ട് സൈനികരെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയിരുന്നു.


Tags:    

Similar News