പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: അന്വേഷണ കമ്മീഷന്റെ ചെലവ് 1,07,82,661 രൂപ; റിപോര്‍ട്ട് സമര്‍പ്പിച്ചു
സംസ്ഥാന മല്‍സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വേതനം കൈപ്പറ്റുന്നതിനാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷണത്തിന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെന്ന നിലയില്‍ തുകയൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.കമ്മീഷനെക്കൂടാതെ ഒമ്പതു ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇവര്‍ക്ക് 5806 രൂപ മുതല്‍ 93,181 രൂപ വരെ ശമ്പളമായി നല്‍കിയിരുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു
കൊച്ചി: കൊല്ലം പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ടപകടം സംബന്ധിച്ച് അന്വേഷണത്തിനായി നിയോഗിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായത് 1,07,82,661 രൂപ.വിവരാവകാശ പ്രവര്‍ത്തകന്‍ രാജൂ വാഴക്കാലയ്ക്ക് വിവരാവകാശ നിയമ പ്രകാരം ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന മല്‍സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വേതനം കൈപ്പറ്റുന്നതിനാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷണത്തിന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെന്ന നിലയില്‍ തുകയൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
കമ്മീഷനെക്കൂടാതെ ഒമ്പതു ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇവര്‍ക്ക് 5806 രൂപ മുതല്‍ 93,181 രൂപ വരെ ശമ്പളമായി നല്‍കിയിരുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.ജിസിഡിഎയുടെ കെട്ടിടത്തില്‍ 2017 ജൂണ്‍ 28 മുതല്‍ 2019 ജൂലൈ 15 വരെ പ്രതിമാസം 31,724 രൂപ വാടക നല്‍കിയാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. 2019 ജൂലൈ 15 വരെ കമ്മീഷന്റെ കാലാവധി ആറു പ്രാവശ്യമായി ദീര്‍ഘിപ്പിച്ചു നല്‍കിയതായും ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2019 ജൂലൈ 17 ന് സര്‍ക്കാരിന് കമ്മീഷന്റെ റിപോര്‍ട് സമര്‍പ്പിക്കുകയും ചെയ്തതായും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.