ലക്ഷദ്വീപില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; പുറമെ നിന്നുള്ളവരോട് മടങ്ങാന്‍ നിര്‍ദ്ദേശം
വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം.
കവരത്തി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാറും അഡ്മിനിസ്‌ട്രേറ്ററും വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പുറമെ നിന്നുള്ളവരോട് ദ്വീപുകളില്‍ നിന്നും മടങ്ങാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ മലയാളികളുള്‍പ്പടെ ലക്ഷദ്വീപിലെത്തിയ എല്ലാവരും വരും ദിവസങ്ങളില്‍ തിരിച്ചുപോകേണ്ടിവരും.
ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡവലപ്‌മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം.
അഡ്മിനിസ്‌ട്രേറ്റര പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.