ലെബനന്‍ സ്‌ഫോടനം; മരണം 11 ആയി; 500 ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 4000-ത്തിലേറെ പേര്‍ക്ക് പരിക്ക്
ബെയ്‌റൂത്ത്: ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പേജര്‍ പൊട്ടിത്തെറിയുടെ ഫലമായി പരിക്കേറ്റവരുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്തവിധം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിസ്ബുള്ള വൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണങ്ങള്‍ അജ്ഞാതമാണ്. പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ സുരക്ഷാ, ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും ഹിസ്ബുല്ല വൃത്തങ്ങള്‍ പറഞ്ഞു. പേജര്‍ സ്ഫോടനത്തില്‍ സിറിയയില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.