മരടില്‍ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും മണ്ണടിഞ്ഞു
11.17 മണിയോടെ സ്‌ഫോടനത്തിലുടെ ആദ്യം തകര്‍ത്ത്് 19 നിലകളുള്ള ഹോളി ഫെയ്ത് എച്ച് ടു ഒ ആയിരുന്നു.11. ഓടെ രണ്ടാമത്തെ സ്‌ഫോടനത്തിലുടെ രണ്ടു ടവറുകള്‍ അടങ്ങിയ ആല്‍ഫ സെറിനും നിലം പതിച്ചു. നിശ്ചയിച്ചതില്‍ നിന്നും 17 മിനിറ്റ് വൈകിയാണ് ഹോളി ഫെയ്ത് എച്ച് ടു ഒ തകര്‍ത്ത്.ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.44 ഓടെ ആല്‍ഫ സെറിന്റെ രണ്ടു ടവറും തകര്‍ത്തു
കൊച്ചി:തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്ന മരടിലെ നാലു ഫ്‌ളാറ്റുകളില്‍ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും മണ്ണില്‍ പതിച്ചു.രാവിലെ 11.17 മണിയോടെ സ്‌ഫോടനത്തിലുടെ ആദ്യം തകര്‍ത്ത് 19 നിലകളുള്ള ഹോളി ഫെയ്ത് എച്ച് ടു ഒ ആയിരുന്നു.11. ഓടെ രണ്ടാമത്തെ സ്‌ഫോടനത്തിലുടെ രണ്ടു ടവറുകള്‍ അടങ്ങിയ ആല്‍ഫ സെറിനും നിലം പതിച്ചു. നിശ്ചയിച്ചതില്‍ നിന്നും 17 മിനിറ്റ് വൈകിയാണ് ഹോളി ഫെയ്ത് എച്ച് ടു ഒ തകര്‍ത്ത്.ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.44 ഓടെ ആല്‍ഫ സെറിന്റെ രണ്ടു ടവറും തകര്‍ത്തു.
ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയേ മതിയാകുവെന്ന സുപ്രിം കോടതിയുടെ അന്തിമ വിധി വന്നതിനു ശേഷം ദിവസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് ആദ്യ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ രണ്ടെണ്ണം നിലം പൊത്തിയത്. ഫ്‌ളാറ്റു സമുച്ചയങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി നാലു സൈറണുകളാണ് സജ്ജീകരിച്ചിരുന്നത്. മരട് നഗരസഭയിലെ ഓഫിസ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നും സുരക്ഷ ക്രമീകരണം ഉറപ്പാക്കിയ ശേഷം ആദ്യ മുന്നറിയിപ്പ് സൈറന്‍ 10.32 ന് മുഴങ്ങി.ഇതോടെ പൂര്‍ണമായും പ്രദേശം പോലിസിന്റെ സുരക്ഷാ വലയത്തിലായി. തുടര്‍ന്ന് തേവര-കുണ്ടന്നൂര്‍ പാലവും ഇടറോഡുകളിലും ഗതാഗതം ബ്ലോക്ക് ചെയ്തു.കായല്‍ മേഖലയില്‍ അടക്കം പോലീസ് പരിശോധന നടത്തി 200 മീറ്റര്‍ ചുറ്റളവില്‍ എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി.വിദഗ്ദര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം സ്‌ഫോടനത്തിന് തയാറെടുത്തുകൊണ്ട് 11.10 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി
10 55 ന് മുഴങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നാവിക സേനയുടെ ആകാശ നിരീക്ഷണം പൂര്‍ത്തിയായതിനു ശേഷമായിരുന്നു രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്.ഇതോടെ നാഷണല്‍ ഹൈവേ പോലിസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു.11.15 ന് മൂന്നാമത്തെ സൈറണും മുഴങ്ങി തുടര്‍ന്ന് 11.17 ന് ഹോളി ഫെയ്ത് എച്ച് ടു ഒ സ്‌ഫോടനത്തിലൂടെ തകര്‍ന്നടിഞ്ഞു.പിന്നാലെ അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ നിറഞ്ഞു.തൊട്ടു പിന്നാലെ സ്ഥലത്തെത്തിയ നാലു യൂനിറ്റ് അഗ്നിശമന സേന വിഭാഗം വെള്ളം പമ്പു ചെയ്തു പൊടി ശമിപിക്കാന്‍ നടപടി ആരംഭിച്ചു.ഇതിനു ശേഷം ആല്‍ഫ സെറിന്‍ തകര്‍ക്കുന്നതിനു മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി.തൊട്ടു പിന്നാലെ 11.44 ന് ആല്‍ഫയുടെ ഒന്നാം ടവറും പിന്നാലെ രണ്ടാം ടവറും സഫോടനത്തിലൂടെ തകര്‍ത്തു.രണ്ടാം ടവറിന്റെ അവശിഷ്ടങ്ങളുടെ ഒരു ഭാഗം കായലിലേക്കാണ് പതിച്ചത്.സമീപത്തെ വിടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നാല്‍ വിശദമായ പരിശോധനയക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. സഫോടനം വിജയകരമായിരുന്നുവെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം കുടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും സ്‌ഫോടനത്തിനു ശേഷം എക്‌സ് പ്ലോസീവ് വിഭാഗം ഡെപ്യൂടി ചീഫ് ആര്‍ വേണു ഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്‌ഫോടനത്തിലുടെ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ന്് രാവിലെ എട്ടു മുതല്‍ പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകുന്നേരം നാലുവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.രാവിലെ എട്ടു മുതല്‍ തന്നെ ഫ്‌ളാറ്റുകള്‍ക്ക് സമീപത്തു നിന്നും 200 മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ഉളളവരെ അടക്കം ഒഴിപ്പിച്ചു.ഗതാഗതത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി.ഒമ്പതുമണിയോടെ ഒഴിപ്പില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ഒരോ വീടുകളിലും പോലിസെത്തി ആരെങ്കലും മാറാനുണ്ടോയെന്ന് ഉറപ്പു വരുത്തി. ഇതിനി ശേഷം സ്‌ഫോടനത്തിനായി ഫ്‌ളാറ്റുകളില്‍ നിറച്ചിരിക്കുന്ന സ്‌ഫോക വസ്തുക്കളിലേക്ക് വൈദ്യതി എത്തിക്കുന്നതിനുള്ള കേബിളുകളും മറ്റും ഘടപ്പിച്ചു. ്‌സഫോടനത്തിന് തൊട്ടുമുമ്പായി ഡിറ്റണേറ്ററുകളും ഘടിപ്പിച്ചു.മരട് നഗരസഭയുടെ മൂന്നാം നിലയില്‍ തയാറാക്കിയിരുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നായിരുന്നു സ്‌ഫോടനത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. സ്‌ഫോടന വിദഗ്ദന്‍ സര്‍വാതെ,എക്‌സ് പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് ആര്‍ വേണുഗോപാല്‍,പൊളിക്കലിനു നേതൃത്വം വഹിക്കുന്ന കമ്പനി പ്രതിനിധികള്‍, വിദേശത്ത് നിന്നുളള വിദഗ്ദര്‍ അടക്കമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും നടപടികള്‍ നിയന്ത്രിച്ചു.
രണ്ടു ബ്ലാസ്റ്റിംഗ് സെന്ററുകാണ് സജ്ജീകരിച്ചിരിരുന്നത്.ഹോളി ഫെയ്ത് എച്ച് ടു പൊളിക്കാന്‍ തേവര-കുണ്ടന്നൂര്‍ പാലത്തിനു സമീപവും ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതിനായി ബിപിസില്‍ സെന്ററിനു സമീപത്തെ കെട്ടിടത്തിനു സമീപവുമായിരുന്നു ബ്ലാസ്റ്റിംഗ് ഷെഡുകള്‍ സജ്ജീകരിച്ചിരുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച നിര്‍ദേശമനുസരിച്ച് ഇവിടെ നിന്നുമായിരുന്നു സ്‌ഫോടനം നടത്തിയത്. ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നത് കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ജനാവലിയാണ് പ്രദേശത്തേയക്ക് ഒഴുകിയെത്തിയത്. 200 മീറ്റര്‍ ചുറ്റളവിനു പുറത്തുള്ള വലിയ കെട്ടിടങ്ങള്‍ക്കു മുകളിലും റോഡരുകിലും മറ്റും നിന്നായിരുന്നു ജനങ്ങള്‍ വീക്ഷിച്ചത്.തകര്‍ത്ത ഫ്‌ളാറ്റു സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ 70 ദിവസത്തിനുള്ളില്‍ പ്രദേശത്ത് നിന്നും നീക്കുമെന്നാണ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ അറിയിച്ചിരിക്കുന്നത്