ഉത്തരാഖണ്ഡില്‍ ഖനനമാഫിയയും പോലിസും ഏറ്റുമുട്ടി; ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു. അഞ്ച് പോലിസുകാര്‍ക്ക് പരിക്ക്

Update: 2022-10-13 06:02 GMT

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഖനനമാഫിയയും യുപി പോലിസും ഏറ്റുമുട്ടി അഞ്ച് പോലിസുകാര്‍ക്ക് പരിക്കേറ്റു. അതിനു പുറമെ ഒരു സ്ത്രീയും വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീ ബിജെപി നേതാവ് ഗുര്‍താജ് ഭുള്ളറിന്റെ ഭാര്യ ഗുര്‍പ്രീത് സിങ്ങാണെന്ന് തിരിച്ചറിഞ്ഞു.

ഉത്തരാഖണ്ഡിലെ ജസ്പൂരിലാണ് സംഭവം. ഖനനമാഫിയയെ തിരഞ്ഞ് യുപിയിലെ മൊറാദാബാദില്‍നിന്നെത്തിയ സംഘവുമായാണ് ഖനന മാഫിയ ഏറ്റുമുട്ടല്‍ നടത്തിയത്.

മാഫിയത്തലവന്‍ സഫറിനെ പിടികൂടാനാണ് സംഘം ജസ്പൂരിലെത്തിയത്.

സഫറിന്റെ തലക്ക്‌പോലിസ് 50,000 രൂപ വിലിയിട്ടിട്ടുണ്ട്.

ബിജെപി നേതാവ് ഭുള്ളറിന്റെ വീട്ടിലാണ് ഇയാള്‍ ഒളിച്ചിരുന്നതെന്ന് കരുതുന്നു.

ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടതോടെ ഗ്രാമീണര്‍ നാല് പോലിസുകാരെ തടഞ്ഞുവച്ചു. യുപി പോലിസിനെതിരേ കൊലക്കുറ്റം ചുമത്തി.

സഫര്‍ ഒരു കുറ്റവാളിയാണ്. തലക്ക് 50,000 ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരത്പൂര്‍ ഗ്രാമത്തില്‍നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. പോലിസ് എത്തിയതോടെ അവര്‍ പോലിസുകാരെ തടഞ്ഞുവയ്ക്കുകയും ആയുധങ്ങള്‍ പിടിച്ചുപറിക്കുകയും ചെയ്തു-മൊറാദാബാദ് പോലിസ് ചീഫ് ഷലാഭ മാത്തൂര്‍ പറഞ്ഞു.

പോലിസുകാരെ ആശുപത്രിയിലെത്തിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്.

Similar News