ബഹുനില, ലിഫ്റ്റ്, കോടികളുടെ ഭൂമി...; കവടിയാറില്‍ ഒരുങ്ങുന്നത് എഡിജിപിയുടെ 'കൊട്ടാരം'

Update: 2024-09-02 10:50 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ക്കു പിന്നാലെ എഡിജിപി എം ആര്‍ അജിത്ത്കുമാറിന്റെ ആഡംബര വീടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊന്നുംവിലയുള്ള ഭൂമിയില്‍ മൂന്നുനിലകളിലായി 12000ത്തോളം സ്‌ക്വയര്‍ഫീറ്റുള്ള വീടാണ് ഒരുങ്ങുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കിയാണ് അത്യാഡംബര വീഡ് നിര്‍മിക്കുന്നത്. പി വി അന്‍വര്‍ ഇതിനെ കവടിയാറിന്റെ അടുത്തുള്ള കൊട്ടാരം എന്നാണ് വിശേഷിപ്പിച്ചത്. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ വസതിക്കടുത്തായാണ് പുതിയ വീട് നിര്‍മാണം നടക്കുന്നത്. ഭൂഗര്‍ഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറില്‍ അജിത്ത് കുമാര്‍ നിര്‍മിക്കുന്നത്. വീടിനുള്ളില്‍ ലിഫ്റ്റ് സൗകര്യവുമുണ്ടാവും. പ്ലാന്‍ പ്രകാരം ഓപണ്‍ ബാത്ത് പ്ലേസ് എന്ന് ചേര്‍ത്തത് പൂള്‍ ആവാനാണ് സാധ്യത.

    ഈ വര്‍ഷമാണ് കെട്ടിടത്തിന് നിര്‍മാണാനുമതി ലഭിച്ചത്. താഴത്തെ ബേസ്‌മെന്റിന് 2000 ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീര്‍ണം കാണിച്ചിട്ടുള്ളത്. ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഭൂമിയില്‍ നടക്കുന്നത്. ബേസ്‌മെന്റ് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ വിസിറ്റേഴ്‌സ് റൂം ഉണ്ട്. താഴെയാണ് പാര്‍ക്കിങ് ഏരിയ. സെന്റിന് 65 ലക്ഷം രൂപയേക്കാള്‍ വരെ വിലമതിക്കുന്ന കവടിയാറിലാണ് എഡിജിപി ഭൂമി വാങ്ങിയത്. അജിത്ത് കുമാര്‍ വീട് നിര്‍മാണത്തിന്റെ പുരോഗതി അറിയാന്‍ വരാറുണ്ടെന്നാണ് പരിസരവാസികളും പറയുന്നത്.

Tags:    

Similar News