നാര്‍ക്കോടിക് ജിഹാദ്; സംഘി ബിഷപ്പിന്റേത് സാമ്പത്തിക ക്രമക്കേടുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയും ജോസഫ് കല്ലറങ്ങാട്ട് സംഘ്പരിവാര്‍ ആഭിമുഖ്യം വ്യക്തമാക്കിയിരുന്നു.
പാലാ ചേര്‍പ്പുങ്കലില്‍ മാര്‍ ശ്ലീവാ മെഡി സിറ്റി എന്ന കൂറ്റന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത ബിഷപ്പിനെതിരേ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ആര്‍ഭാടം നിറഞ്ഞ് ആത്മീയത മറന്നുള്ള ജീവിതമാണ് ജോസഫ് കല്ലറങ്ങാട്ടിന്റേത് എന്നാണ് വ്യാപകമായ വിമര്‍ശനം. ബിഷപ്പിനെതിരില്‍ രൂപതാംഗങ്ങള്‍ വിവിധ ഇടങ്ങളില്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചിരുന്നു. 500 കോടി രൂപമുടക്കി ചേര്‍പ്പുങ്കല്‍ എന്ന കുഗ്രാമത്തില്‍ ആശുപത്രി നിര്‍മ്മിക്കാനുള്ള ജോസഫ് കല്ലറങ്ങാട്ടിന്റെ നീക്കം വന്‍ അഴിമതി ലക്ഷ്യമിട്ടാണ് എന്ന വിമര്‍ശനങ്ങള്‍ സഭാ നേതൃത്വത്തിലുള്ളവര്‍ തന്നെ ശരിവെക്കുന്ന അവസ്ഥയുണ്ടായി. കല്ലറങ്ങാട്ടിന്റെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പോലും ഇതിനെ എതിര്‍ത്തിരുന്നു. ബിഷപ്പിന്റെ നടപടികളോട് യോജിച്ച് പോകാനാവാതെ അദ്ദേഹം ഒടുവില്‍ രാജിവെക്കുകയാണ് ഉണ്ടായത്. മെത്രാന്‍ പദവി രാജിവെക്കാനുള്ള മാര്‍ ജേക്കബ് മുരിക്കന്റെ തീരുമാനം കഴഞ്ഞ മാസം സിനഡ് അംഗീകരിച്ചിരുന്നു.
സിറോ മലബാര്‍ സഭയിലെ അമിമതികള്‍ക്കെതിരെ ഇടപടെുന്ന ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി) ശക്തമായ ആരോപണങ്ങളാണ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ ഉന്നയിക്കുന്നത്. ആശുപത്രിക്കു വേണ്ടി പണിത ആറു ലക്ഷം സ്‌ക്വയര്‍ ഫീററ് കെട്ടിടത്തിന്റ കടം വീട്ടുന്നതിന് പാലാ നഗരത്തില്‍ പഴയ കാലത്ത് പാലായിലെ വന്‍കിട സമ്പന്ന പ്രഭു കുടുംബങ്ങള്‍ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ബിഷപിന് സംഭാവന നല്‍കിയ ആറിടത്തെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ നീക്കം നടത്തിയരുന്നു. ഇത്തരത്തില്‍ സ്ഥലം വില്‍പന സംബന്ധിച്ച് രണ്ടു പത്രങ്ങളില്‍ പാലാ രൂപ പരസ്യം നല്‍കിയിരുന്നു. ഇതോടെ വിശ്വാസികള്‍ ഇളകി. വിശ്വാസികള്‍ സംഘടിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വില്‍പനക്ക് നിരോധനം പ്രഖ്യാപിച്ചു. കൊച്ചിയിലെ സഭയിലെ സ്ഥലം വില്‍പന വിവാദത്തിനു പിന്നാലെ പാലായില്‍ നടന്ന സ്ഥലം വില്‍പന നീക്കം വന്‍വിവാദത്തിനാണ് തീ കൊളുത്തിയത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന ബിഷപ്പുമാരില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് മനസ്സിലായ പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് തല്‍സ്ഥാനത്ത് നിന്ന് മാറിനിന്നു അന്വേഷണം നേരിടണമെന്നാണ് എഎംടി കെസിബിസിയോടും സിറോ മലബാര്‍ സിനഡിനോടും ആവശ്യപ്പെടുന്നത്.
നേരത്തെ സംഘ്പരിവാറിന്റെ ലൗജിഹാദ് കുപ്രചരണങ്ങള്‍ ശരിവച്ചും അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കിയും മുസ്‌ലിം വിദ്വേഷം കത്തിക്കാന്‍ മുന്നില്‍ നിന്നയാളാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സംഘ്പരിവാര്‍ പോലും ഉന്നയിക്കാത്ത നാര്‍കോടിക് ജിഹാദ് എന്ന പുതിയ കുപ്രചരണവുമായി പാലാ ബിഷപ്പ് വീണ്ടും മുസ്‌ലിം വിദ്വേഷത്തിലൂടെ സംഘ്പരിവാറിന്റെ പ്രീതി നേടാന്‍ ശ്രമിക്കുമ്പോള്‍ അത് സിറോ മലബാര്‍ സഭയുടെ മുസ്‌ലിം വിദ്വേഷ നടപടികളുടെ ആവര്‍ത്തനം എന്നതിലുപരി സാമ്പത്തിക ക്രമക്കേടുകളില്‍ നിന്നും രക്ഷ തേടാനുള്ള ഉപായം കൂടിയാണ് എന്നതാണ് വ്യക്തമാകുന്നത്.