കേരളത്തില്‍ ലൗ ജിഹാദില്ല: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

അതേസമയം, സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലറിനെതിരേ ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

Update: 2020-01-17 11:51 GMT

കോഴിക്കോട്: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും രണ്ടു വര്‍ഷത്തിനിടെ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് വന്‍ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ വിശദീകരണം. സഭയുടെ ആരോപണം പരിശോധിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭയുടെ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ്

    കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. അല്ലാത്തപക്ഷം കമ്മീഷന്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം, സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലറിനെതിരേ ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.


Tags:    

Similar News