അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ; പൈലറ്റിനെ കൈമാറുന്നത് പരിഗണനയിലെന്ന് പാകിസ്താന്‍
തടവിലുള്ള ഇന്ത്യന്‍ പൈലറ്റ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കുന്നതിന് സന്നദ്ധമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. ഇതിനായി അതിര്‍ത്തിയിലെ സ്ഥിതി ആദ്യം മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ മുഖേന സംസാരിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പാകിസ്താന്റെ പിടികൂടിയ വ്യോമസേന പൈലറ്റിനെ ഉപയോഗിച്ച് ഒരുവിധ വിലപേശലിനും ഒരുക്കമല്ലെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ ഉടന്‍ വിട്ടയക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും ഒരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
അതിനിടെ, തടവിലുള്ള ഇന്ത്യന്‍ പൈലറ്റ് തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കുന്നതിന് സന്നദ്ധമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. ഇതിനായി അതിര്‍ത്തിയിലെ സ്ഥിതി ആദ്യം മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.ഉടന്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ മുഖേന സംസാരിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഖുറേഷി പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
കേന്ദ്രം അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടമ്പടി അനുസരിച്ച് വിട്ടയക്കണമെന്നാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. യാതൊരു ഉപാധിക്കും ഇന്ത്യ തയ്യാറാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അഭിനന്ദന്‍ വര്‍ത്തമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കണ്‍വെന്‍ഷന്‍ പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ കണക്കിലെടുക്കുകയെന്നതു സംബന്ധിച്ചും അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രമായ ഡോണ്‍ ആണ് റിപോര്‍ട്ട് ചെയ്തത്.
അതേസമയം, അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കരവ്യോമനാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് അഞ്ചിന് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതില്‍ പങ്കെടുക്കും. വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.