ആരാധനാലയ നിയമം: മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി

Update: 2022-10-12 08:44 GMT

\ന്യൂഡല്‍ഹി: 1991ലെ ആരാധനാലയനിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന മതപരമായ സ്വഭാവത്തില്‍ മാറ്റംവരുത്തരുതെന്നാണ് നിയമം പറയുന്നത്. ബാബരി മസ്ജിദിനെതിരേ ഹിന്ദുത്വര്‍ ആക്രമണം നടത്തുന്ന കാലത്താണ് ഈ നിയമം പ്രാബലത്യത്തില്‍ വന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവാരാണ് കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചത്.

ജമാഅത്തെ ഇസ് ലാമിക്കുവേണ്ടി ഹാജരായ അഡ്വ. ബ്രിന്ദ ഗ്രോവറാണ് ഇതുവരെയും കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

മറുപടി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്നും സോളിസിറ്റി ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

നവംബര്‍ 14ന് കേസ് വീണ്ടും പരിഗണിക്കും.

പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെയാണ് നിയമം പാസാക്കിയതെന്ന് ഹരജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. ആരാധനാലയ നിയമം ഉയര്‍ത്തിപ്പിടിച്ച അയോധ്യ വിധിയില്‍ സുപ്രിം കോടതി പരിഗണിക്കാത്ത നിയമവുമായി ബന്ധപ്പെട്ട ചില അധിക ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമിയത്ത് ഉലമാഇ ഹിന്ദും അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡും നിയമത്തെ പിന്തുണച്ച് കേസില്‍ കക്ഷികളായി ചേര്‍ന്നു.

Tags:    

Similar News