രാജസ്ഥാന്‍: സച്ചിന്‍ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും പുറത്താക്കി

ഗോവിന്ദ് സിങ് ദോല്‍സാരെയെ രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി പുതിയ ആളെ നിയമിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പകരം പുതിയ ആളുകളെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

Update: 2020-07-14 09:25 GMT

ജയ് പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഇതോടൊപ്പം തന്നെ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരെയു തദ്സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് അടിയന്തിര തീരുമാനമെടുത്തത്. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപിച്ചാണ് നടപടി. ഗോവിന്ദ് സിങ് ദോല്‍സാരെയെ രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി പുതിയ ആളെ നിയമിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പകരം പുതിയ ആളുകളെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുത്തിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കന്‍ തുടങ്ങിയവരും നിയമസഭാ കക്ഷി യോഗത്തിനെത്തിയിരുന്നു.

    ഇതോടെ, കര്‍ണാടകയ്ക്കും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസിനു ഭരണം നഷ്ടമായ സമാനരീതിയിലേക്കാണ് രാജസ്ഥാനിലെയും രാഷ്ട്രീയനീക്കങ്ങള്‍ മുന്നോട്ടുപോവുന്നതെന്ന് ഉറപ്പായി. സച്ചിന്‍ പൈലറ്റെപ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനും സച്ചിന്‍ പൈലറ്റിനെ പിടിച്ചുനിര്‍ത്താനായില്ലെന്നാണു സൂചന. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിനു 107 എംഎല്‍എമാരും ബിജെപിക്ക് 72 എംഎല്‍എമാരുമാണുള്ളത്. 10 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ 3 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കാണ്ട്. സിപിഐ, ബിടിപി പാര്‍ട്ടികള്‍ക്ക് രണ്ടുവീതം എംഎല്‍എമാരുണ്ട്.

Sachin Pilot Sacked As Rajasthan Deputy Chief Minister



Tags:    

Similar News