എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് എറണാകുളത്ത് സ്വീകരണം നല്‍കി ; ബിജെപിയെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്ന പ്രസ്ഥാനം എസ്ഡിപിഐ മാത്രം:എം കെ ഫൈസി

ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന രാഷ്ട്രീയ ശൈലി ഇന്ത്യാ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും മുറുകെപ്പിടിക്കുന്നു. ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊല്ലപ്പെട്ടതടക്കം നിരവധി വിഷയങ്ങള്‍ ദലിത് പിന്നോക്ക ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം കെ ഫൈസി.എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് എറണാകുളത്ത് സ്വീകരണം നല്‍കി.

Update: 2021-10-05 15:20 GMT

കൊച്ചി:ബിജെപിയെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്ന രാഷ്ട്രീയ സംസ്‌കാരം എസ്ഡിപിഐ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം കെ ഫൈസി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന രാഷ്ട്രീയ ശൈലി ഇന്ത്യാ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും മുറുകെപ്പിടിക്കുന്നു. ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊല്ലപ്പെട്ടതടക്കം നിരവധി വിഷയങ്ങള്‍ ദലിത് പിന്നോക്ക ജനവിഭാഗങ്ങളുമായിബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. കേരളത്തിലും സമാനമാണ് സ്ഥിതികള്‍. പാലാ ബിഷപ്പിന്റെ മുസ് ലിം വിരുദ്ധ പ്രസ്താവനയ്ക്ക് ഇടതുപക്ഷവും വലതുപക്ഷവും പിന്തുണ നല്‍കിയത് ആര്‍ എസ് എസിനെ തൃപ്തിപ്പെടുത്താനാണ്. അല്ലാതെ ക്രൈസ്തവരോട് ഉള്ള സ്‌നേഹം കൊണ്ടല്ല.


കാരണം രാജ്യത്ത് ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട ഒരു സംഭവങ്ങളിലും ക്രൈസ്തവ സമൂഹത്തിന് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയിട്ടില്ല. മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്‍ പാലാ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ചാല്‍ ആര്‍എസ്എസ് പ്രകോപിതരാകും എന്നതുകൊണ്ട് മാത്രമാണ് പാലാ ബിഷപ്പിന് പിന്തുണ നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെ എതിര്‍ക്കുന്നവരും ഹിന്ദുത്വ ആശയങ്ങളുടെ പിന്തുണക്കാരായതോടെ എസ്ഡിപിഐയുടെ പ്രസക്തി വര്‍ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി , വൈസ് പ്രസിഡന്റ്മാരായ പി അബ്ദുല്‍ ഹമീദ്, കെ കെ റൈഹാനത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍ , സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍,പി ആര്‍ സിയാദ്, കെ എസ് ഷാന്‍,ജോണ്‍സന്‍ കണ്ടഞ്ചിറ, ജമീല വയനാട്, ഖജാന്‍ജി എ കെ സലാഹുദ്ധീന്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അന്‍സാരി ഏനാത്ത്,എസ് പി അമീര്‍ അലി,വി എം ഫൈസല്‍, എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിച്ചു.വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍ സംബന്ധിച്ചു.

ജില്ലാ സെക്രട്ടറി കെ എം ലത്തീഫ് സ്വാഗതവും എറണാകുളം മണ്ഡലം പ്രസിഡന്റ്് ഹാരിസ് ഉമര്‍ നന്ദിയും പറഞ്ഞു.സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി കലൂര്‍ ജഡ്ജസ് അവനൃുവില്‍ എത്തിയ നേതാക്കള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയത്.അവിടെനിന്ന് നേതാക്കളെ ടൗണ്‍ ഹാളിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പ്രവര്‍ത്തകര്‍ റാലി നടത്തി.റാലിയില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ ഷെമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍, കെ എ മുഹമ്മദ് ഷെമീര്‍, നാസര്‍ എളമന,ഫസല്‍ റഹ്മാന്‍, റഷീദ് എടയപ്പുറം, സുധീര്‍ ഏലൂക്കര, സുനിത നിസാര്‍, ഷാനവാസ് പുതുക്കാട്,ഷിഹാബ് പടന്നാട്ട്,നിഷ ടീച്ചര്‍,നീതു വിനീഷ് മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Tags:    

Similar News