സിക്കിമിൽ ആർമി ട്രക്ക് മലഞ്ചെരുവിലേക്ക് മറിഞ്ഞ് അപകടം; 16 സൈനികർ മരിച്ചു
ന്യൂഡൽഹി: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം. ഇന്നലെയായിരുന്നു അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. പരിക്കേറ്റ നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടു. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ സൈന്യം അറിയിച്ചിരിക്കുന്നത്.
രാവില ചേതൻ എന്ന സ്ഥലത്തുനിന്ന് താങ്ങു എന്ന സ്ഥലത്തേക്ക് പുറപ്പെട്ട മൂന്ന് ട്രക്കുകളുള്ള ആർമി കോൺവേയാണ് അപകടത്തിൽ പെട്ടത്. മലയിറങ്ങി വരവെ കൊടുംവളവിൽ ട്രക്ക് നിയന്ത്രണം വിട്ട് മലഞ്ചെരിവിലേക്ക് മറിയുകയായിരുന്നു എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ ട്രക്ക് പൂർണണമായും തകർന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.