ജൂനിയര്‍ റെഡ് ക്രോസിന്റെ കാവിവല്‍ക്കരണ ശ്രമം; എതിര്‍പ്പുമായി മലപ്പുറം ജില്ലാ ജൂനിയര്‍ റെഡ്‌ക്രോസ്

കുഞ്ഞുമനസുകളില്‍ ദുഷ്ചിന്തകളും വിഭാഗീയതയും വളര്‍ത്താന്‍ കാരണമാവുന്ന പരിപാടികളാണ് തത്വമയി ചാനലില്‍ വരുന്നതെന്നും കത്തില്‍ പറയുന്നു.

Update: 2021-08-31 15:58 GMT

കോഴിക്കോട്: സംഘപരിവാര്‍ ഓണ്‍ലൈന്‍ ചാനലിനെ കൂട്ടുപിടിച്ച് വിദ്യാര്‍ഥികളെ കാവിവല്‍കരിക്കാന്‍ ജൂനിയര്‍ റെഡ് ക്രോസ് നടത്തുന്ന ശ്രമത്തിനെതിരേ എതിര്‍പ്പ് ശക്തമാകുന്നു.ലൈഫ് ലെസണ്‍സ് എന്ന പേരില്‍ സംഘപരിവാര്‍ ചാനലായ തത്വമയി ന്യൂസുമായി ചേര്‍ന്ന് ജൂനിയര്‍ റെഡ്‌ക്രോസ് സംഘടിപ്പിച്ച പഠന പരമ്പരക്കെതിരേ മലപ്പുറം ജില്ലാ ജൂനിയര്‍ റെഡ്‌ക്രോസ് രംഗത്തുവന്നു.


സംസ്ഥാനത്തെ ജൂനിയര്‍ റെഡ്‌ക്രോസ് കാഡറ്റുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സെല്‍ഫ് കോണ്‍ഫിഡന്‍സ് & പോസിറ്റീവിറ്റി എന്ന പരിപാടി തത്വമയി പോലെയുള്ള രാഷ്ട്രീയ ചാനലിലൂടെ ലൈവായി കുട്ടികളില്‍ എത്തിച്ചതിനെതിരേ പ്രതിഷേധിക്കുന്നതായി മലപ്പുറം ജില്ലാ ജൂനിയര്‍ റെഡ്‌ക്രോസ് ഭാരവാഹികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ക്ക് കത്തയക്കുകയും ചെയ്തു.


കുഞ്ഞുമനസുകളില്‍ ദുഷ്ചിന്തകളും വിഭാഗീയതയും വളര്‍ത്താന്‍ കാരണമാവുന്ന പരിപാടികളാണ് തത്വമയി ചാനലില്‍ വരുന്നതെന്നും കത്തില്‍ പറയുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ജൂനിയര്‍ റെഡ്‌ക്രോസ് പരിപാടി ലൈവായി നല്‍കിയതില്‍ പ്രതിഷേധിക്കുന്നതായും ജില്ലാ ജൂനിയര്‍ റെഡ്‌ക്രോസ് ഭാരവാഹികള്‍ അറിയിച്ചു. തത്വമയി യുടൂബ് ചാനലില്‍ ജൂനിയര്‍ റെഡ്‌ക്രോസ് പരിപാടി പിന്‍വലിക്കണമെന്നും ജില്ലാ കോഡിനേറ്റര്‍ പി വിനോദ്, ജില്ലാ പ്രസിഡന്റ് എ ഷാജഹാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


Tags:    

Similar News