കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

ആനക്കാം പൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന ബസാണ് പുഴയിലേക്ക് മറിഞ്ഞത്‌

Update: 2024-10-08 10:56 GMT


കോഴിക്കോട്: കാളിയാമ്പുഴ പാലത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ അപകടത്തില്‍ രണ്ടു മരണം. മുണ്ടൂര്‍ സ്വദേശി കമല, കണ്ടപ്പന്‍ചാല്‍ സ്വദേശി രാജേശ്വരി എന്നിവരാണ് മരിച്ചത്. പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്‍സി ജോസഫ്, ഖമറുന്നീസ, ഗ്രേസ് അന്ന, റോസ്‌ലി, ഷിബു മാമ്പറ്റ, രാജേഷ് കാഞ്ഞിരമുഴി, മുത്തപ്പന്‍പുഴ സ്വദേശി മനോജ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ക്കാണ് പരിക്ക്.

ബസില്‍ കുടുങ്ങിയ ഭൂരിപക്ഷം പേരെയും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പൊക്കി നടത്തിയ പരിശോധനയില്‍ നാലു പേരെ രക്ഷിക്കാന്‍ കഴിഞ്ഞു.

ആനക്കാംപൊയിലില്‍ നിന്നു തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന ബസാണ് ഇന്ന് രാവിലെ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത്. ബസ് പുഴയിലേക്ക് മറഞ്ഞതോടെ നിരവധി പേര്‍ പുഴയിലേക്ക് വീണു.

Tags:    

Similar News