മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ബി ടെക് -ഫുഡ് ടെക്‌നോളജി കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍

ആഗസ്റ്റ് മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്. കുഫോസിന്റെ പനങ്ങാട് ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 മണിക്കാണ് സ്‌പോട്ട് അഡ്മിഷന്‍. അപേക്ഷകര്‍ മല്‍സ്യതൊഴിലാളികളുടെ മക്കളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കെഇഎഎം പ്രവേശന പരീക്ഷ എഴുതിയിട്ടുള്ളവരുമാകണം

Update: 2019-07-30 02:27 GMT

കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ബി ടെക്-ഫുഡ് ടെക്‌നോളജി കോഴ്‌സില്‍ മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കാറ്റഗറിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്. കുഫോസിന്റെ പനങ്ങാട് ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 മണിക്കാണ് സ്‌പോട്ട് അഡ്മിഷന്‍. അപേക്ഷകര്‍ മല്‍സ്യതൊഴിലാളികളുടെ മക്കളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കെഇഎഎം പ്രവേശന പരീക്ഷ എഴുതിയിട്ടുള്ളവരുമാകണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജനല്‍ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ് സൈറ്റ് www.kufos.ac.in സന്ദര്‍ശിക്കുക. ഫോണ്‍- 8281326577

Tags:    

Similar News